?????????? ?????????????? ????? ??????? ??????????????? ?????????? ???????????? ???

ദക്ഷിണമേഖല ഫുട്ബാൾ: കാലിക്കറ്റിന്​ ഹാട്രിക്​ കിരീടം

പു​തു​ച്ചേ​രി: ​നാ​ണ​യ​ഭാ​ഗ്യം തു​ണ​ച്ച​പ്പോ​ൾ, കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല തു​ട​ർ​ച്ച​യാ​യി മൂ​ന്ന ാം വ​ർ​ഷ​വും ദ​ക്ഷി​ണ​മേ​ഖ​ല അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല പു​രു​ഷ ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജേ​താ​ക്ക​ളാ ​യി. പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ര​ണ്ടാം സ്​​ഥാ​ന​വും ക​ണ്ണൂ​ർ മൂ​ന്നാം സ്​​ഥാ​ന​വും നേ​ടി. കാ​ലി​ക്ക​റ്റി​​െൻറ 34ാം കി​രീ​ട​മാ​ണി​ത്.

സെ​മി ലീ​ഗ്​ മ​ത്സ​ര​ത്തി​ൽ 1-0ത്തി​ന്​ ഹി​ന്ദു​സ്ഥാ​ൻ സ​ർ​വ​ക​ലാ​ശാ​ല​യെ കീ​ഴ​ട​ക്കി​യ​തോ​ടെ കാ​ലി​ക്ക​റ്റി​നും കേ​ര​ള​ക്കും ഏ​ഴു​ പോ​യ​ൻ​റ്​ വീ​ത​മാ​യി​രു​ന്നു. ഇ​രു ടീ​മു​ക​ളു​ടെ​യും ഗോ​ൾ ശ​രാ​ശ​രി​യും തു​ല്യ​മാ​യ​തോ​ടെ​യാ​ണ്​ ടോ​സി​ലൂ​ടെ ജേ​താ​ക്ക​ളെ തീ​രു​മാ​നി​ച്ച​ത്.

ഇൗ ​മാ​സം 21 മു​ത​ൽ മും​ബൈ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ക്കു​ന്ന അ​ഖി​േ​ല​ന്ത്യ അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കാ​ലി​ക്ക​റ്റും കേ​ര​ള​യും ക​ണ്ണൂ​രും മ​ത്സ​രി​ക്കും. ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ലെ ടി.​പി. അ​മ​ലാ​ണ്​ കാ​ലി​ക്ക​റ്റ്​ ക്യാ​പ്​​റ്റ​ൻ. സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​​െൻറ പി.​കെ. രാ​ജീ​വാ​ണ്​ പ​രി​ശീ​ല​ക​ൻ.

Tags:    
News Summary - southern sector football; calicut university get hatrick victory -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.