മാഡ്രിഡ് ഡർബിയിൽ അത്‌ലറ്റിക്കോയെ വീഴ്ത്തി റയൽ; സ്പാനിഷ് സൂപ്പർ കപ്പിൽ എൽക്ലാസികോ ഫൈനൽ

ജിദ്ദ: സൗദിയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റിയിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പിന്റെ ആവേശകരമായ സെമിഫൈനലിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി റയൽ മാഡ്രിഡ്.

ഒന്നിനെതിരെ രണ്ട് ഗോളിനാണ് സ്പാനിഷ് വമ്പന്മാരുടെ ജയം. രണ്ടാം മിനിറ്റിൽ ഫെഡറികോ വാർവേർഡേയും 55 ാം മിനിറ്റിൽ റോഡ്രിഗോയുമാണ് ഗോൾ നേടിയത്. 58ാം മിനിറ്റിൽ അലക്സാണ്ടർ സൊർലോത്താണ് അത്ലറ്റികോ മാഡ്രിന് വേണ്ടി ആശ്വാസ ഗോൾ നേടിയത്.    


നേരത്തെ ലാലിഗയിൽ അത്ലറ്റികോയോടേറ്റ വമ്പൻ തോൽവിക്കുള്ള പ്രതികാരം കൂടിയായിരുന്നു റയലിന് ഇന്നത്തെ മത്സരം. 5-2ന് തോറ്റ ക്ഷീണം അത്ലറ്റികോയെ നോക്കൗട്ട് ചെയ്തതോടെ റയലിന് മാറിക്കിട്ടി.

അതേസമയം, സ്പാനിഷ് സൂപ്പർ കപ്പിന്റെ കലാശപ്പോരിൽ എൽ ക്ലാസികോ മത്സരം കാണാം. ആദ്യ സെമി ഫൈനലിൽ അത്ലറ്റികോ ബിൽവായെ എതിരില്ലാത്ത അഞ്ച് ഗോളിന് ബാഴ്സലോണ തോൽപ്പിച്ചിരുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ചയാണ് പുലർച്ചെയാണ് ഈ വർഷത്തെ ആദ്യ എൽ ക്ലാസികോ നടക്കുന്നത്.  

Tags:    
News Summary - Atletico Madrid vs Real Madrid: Super Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.