സ്പാനിഷ് സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; ബാഴ്സയും റയലും മുഖാമുഖം

ജിദ്ദ: സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ഞാ‍യറാഴ്ച ബാഴ്സലോണയും റയൽ മഡ്രിഡും ഏറ്റുമുട്ടും. കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലാണ് എൽക്ലാസിക്കോ പോരാട്ടം. അത്‍ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത അഞ്ച് ഗോളിന് സെമി ഫൈനലിൽ കശക്കിയാണ് ബാഴ്സയുടെ വരവ്. റയലാവട്ടെ അത്‍ലറ്റികോ മഡ്രിഡിനെ 2-1നും തോൽപിച്ചു. കഴിഞ്ഞ വർഷത്തെ ഫൈനലിൽ കറ്റാലൻസ് 5-2ന് റയലിനെ തകർത്ത് കിരീടം നേടിയിരുന്നു. ഇതിന്റെ കണക്കുതീർക്കുകകൂടിയാണ് സാബി അലോൺസോയുടെ സംഘത്തിന്റെ ലക്ഷ്യം. പരിക്കേറ്റ റ‍യൽ സൂപ്പർ താരം കിലി‍യൻ എംബാപ്പെ ടീമിനൊപ്പം സൗദിയിലെത്തിയിട്ടുണ്ടെങ്കിലും ഫൈനലിൽ കളിക്കുമോയെന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. 

Tags:    
News Summary - Spanish Super Cup final today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.