സാഫ്​ ഗെയിംസ്​: ആഷിഖ്​ കുരുണിയൻ, കെ.പി. രാഹുൽ, അർജുൻ ജയരാജ്​ ഇന്ത്യൻ ക്യാമ്പിൽ​

ന്യൂഡൽഹി: മലയാളി താരങ്ങളായ ആഷിഖ്​ കുരുണിയനും കെ.പി. രാഹുലും അർജുൻ ജയരാജും ഇന്ത്യൻ ക്യാമ്പിൽ. സാഫ്​ ഗെയിംസിനുള്ള ക്യാമ്പിലേക്കാണ്​ ഇവരെ കോച്ച്​ സ്​റ്റീഫൻ കോൺസ്​റ്റ​ൈൻറൻ വിളിച്ചത്​. ​രാഹുൽ അടക്കം നാല്​ അണ്ടർ 17 ലോകകപ്പ്​ താരങ്ങളെയും ആഷിഖും അർജുനും അടക്കം 23 വയസ്സിനു താഴെയുള്ള 29 പേരെയും അതിനുമുകളിലുള്ള ഒരു കളിക്കാരനെയുമടക്കം 34 പേരെയാണ്​ ക്യാമ്പിലേക്ക്​ ക്ഷണിച്ചത്​. 

രാഹുലിനെ കൂടാതെ പ്രഭ്​സൂഖൻ സിങ്​ ഗിൽ, സുരേഷ്​ സിങ്​ വാങ്​ജാം, റഹീംഅലി എന്നിവരാണ്​ അണ്ടർ 17 ലോകകപ്പ്​ ടീമിൽനിന്ന്​ ക്യാമ്പിലേക്ക്​ ക്ഷണിക്കപ്പെട്ടവർ. ഇൗമാസം 28 മുതൽ ന്യൂഡൽഹിയിലാണ്​ ക്യാമ്പ്​. ബംഗ്ലാദേശിൽ സെപ്​റ്റംബർ ആറിന്​ തുടങ്ങുന്ന ടൂർണമ​െൻറി​​െൻറ ഫൈനൽ 15നാണ്​. ബി ഗ്രൂപ്പിൽ മാലദ്വീപിനും ശ്രീലങ്കക്കുമൊപ്പമാണ്​ ഇന്ത്യ. 

ടീം:

ഗോൾകീപ്പർമാർ: വിശാൽ കെയ്ത്, തൗഫീഖ് കബീർ, കമാൽജിത് സിങ്, പ്രഭ്സൂഖൻ സിങ് ഗിൽ.

ഡിഫൻഡർമാർ: നിഷു കുമാർ, ഉമേഷ് പേരമ്പാര, േദവീന്ദർ സിങ്, ചിൻഗ്ലൻസന സിങ്, സലാം രാജൻ സിങ്, സർതക് ഗോലുയി,  ലാൽറുത്താര, സുഭാശിഷ് ബോസ്, െജറി ലാൽറിൻസുവാല.

മിഡ്ഫീൽഡർമാർ: നിഖിൽ പൂജാരി, ഇസാഖ് വാൻമൽസ്വാമ, നന്ദ കുമാർ, ഉദാന്ത സിങ്, വിനിത് റായ്, ജർമൻപ്രീത് സിങ്, അനിരുദ്ധ് ഥാപ, രോഹിത് കുമാർ, കുരേഷ് കുമാർ വാങ്ജാം, അർജുൻ ജയരാജ്, ലാലിൻസുവാല ചങ്തെ, ആഷിഖ് കുരുണിയൻ, ഡി. വിഘ്നേഷ്, റഹീം അലി.

ഫോർവേഡുകൾ: സുമീത് പാസി, ഡാനിയേൽ ലാലിൻപൂയ, ഹിതേഷ് ശർമ, അലൻ ഡിയോരി, മൻവീർ സിങ്, കിവി ഷിമോമി, കെ.പി. രാഹുൽ. 


 

Tags:    
News Summary - South Asian Games- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.