കൽപറ്റ: കളിയിൽനിന്ന് ബൂട്ടഴിക്കുേമ്പാൾ കോച്ചിങ്ങിലേക്ക് തിരിയുന്ന കാലത്താണ് ഷഫീഖ് ഹസ്സൻ മഠത്തിൽ എന്ന വയനാട്ടുകാരൻ യുവാവ് 23ാം വയസ്സിൽ പരിശീലകെൻറ കുപ്പായമിടുന്നത്. ശാസ്ത്രീയ ശിക്ഷണങ്ങളുടെ കളരിയിൽ കരുത്തുകാട്ടി, കുറഞ്ഞ വർഷങ്ങൾക്കകം കോച്ചുമാരുടെ കോച്ചായി പേരെടുക്കുകയാണ് ഇൗ 31കാരൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗിെൻറ മേൽനോട്ടത്തിൽ നടക്കുന്ന ഫുട്ബാൾ പരിശീലന പരിപാടിയിൽ കോച്ച് എജുക്കേറ്ററായി നിയമിതനായ ഷഫീഖ് ഇൗ നേട്ടം സ്വന്തമാക്കുന്ന ഏക മലയാളിയാണ്. മേയ് 14ന് നവിമുംബൈയിൽ തുടങ്ങുന്ന കോച്ചിങ് ക്യാമ്പിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ മാറ്റുരക്കുന്ന ടീമുകളുടെ ഗ്രാസ്റൂട്ട് പരിശീലകർക്ക് മാർഗദർശനം നൽകാനുള്ള സംഘത്തിൽ ഇൗ മേപ്പാടി സ്വദേശിയും അംഗമാണ്.
ഇന്ത്യയിലുടനീളമുള്ള 200 പരിശീലകരെ പ്രാഥമികമായി തെരഞ്ഞെടുത്ത് അവരിൽനിന്ന് ആറ്റിക്കുറുക്കിയ 12 പേരെയാണ് കോച്ച് എജുക്കേറ്റർമാരായി നിയമിച്ചിട്ടുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗും ബ്രിട്ടീഷ് കൗൺസിലും േചർന്ന് നടപ്പാക്കുന്ന ‘പ്രീമിയർ സ്കിൽസ് ഇന്ത്യ’ എന്ന പദ്ധതി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനുമായി സഹകരിച്ചാണ് പ്രയോഗവത്കരിക്കുന്നത്. െഎ.എസ്.എൽ, എ.െഎ.എഫ്.എഫ്, െഎ.എസ്.എൽ നടത്തിപ്പുകാരായ എഫ്.എസ്.ഡി.എൽ എന്നിവയുടെ മേൽനോട്ടത്തിൽ കോച്ചുമാരുടെ ക്യാമ്പിൽ ഇംഗ്ലണ്ടിൽനിന്നുള്ള ജെറമി വീക്സ് (ടോട്ടൻഹാം ഹോട്സ്പർ), ജേഴ്സൺ അരോയോ (ആഴ്സനൽ), റൊസെയ്ൻ ബെന്നെറ്റ് (ക്രിസ്റ്റൽ പാലസ്) എന്നിവർക്കൊപ്പമാണ് ഷഫീഖ് പരിശീലകരെ തേച്ചുമിനുക്കുന്നത്. ഗോവയിൽനിന്നും കൊൽക്കത്തയിൽനിന്നുമുള്ള രണ്ടുപേർ കൂടി ‘അധ്യാപക’സംഘത്തിലുണ്ട്.
കഴിഞ്ഞവർഷവും ആശാന്മാരുടെ ആശാനായി രംഗത്തുണ്ടായിരുന്ന ഷഫീഖ് പ്രീമിയർ ലീഗുമായി കരാറുള്ള പ്രീമിയർ സ്കിൽസ് ലെവൽ വൺ കോച്ച് എജുക്കേറ്ററാണ്. ബ്രിട്ടീഷ് കൗൺസിലിെൻറ സഹായത്തോടെ ലക്ഷദ്വീപ്, കണ്ണൂർ, കൊല്ലം, വയനാട് എന്നിവിടങ്ങളിൽ കോച്ചുമാർക്ക് പരിശീലന കോഴ്സുകൾ നടത്തിയിട്ടുണ്ട്. കോച്ചിങ്ങിൽ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷെൻറ ബി ലൈസൻസ് നേടിയ ഇദ്ദേഹം ഫിസിക്കൽ എജുക്കേഷനിൽ മാസ്റ്റർ ബിരുദത്തിനുടമയാണ്. മൈസൂർ യൂനിവേഴ്സിറ്റിയെ പ്രതിനിധാനംചെയ്ത് അന്തർസർവകലാശാല ഫുട്ബാൾ മത്സരങ്ങളിൽ പെങ്കടുത്തിട്ടുണ്ട്. മേപ്പാടിയിലെ പരേതനായ മഠത്തിൽ ഇബ്രാഹിമിെൻറയും ഫാത്തിമയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.