??????????? ???? ???? ????? ??????? ????????? ???????

മെസിയില്ലാതെന്ത്​ ബാഴ്​സ.. ? സെവിയ്യയോട്​ 2-0 ന്​ തോറ്റു

മാഡ്രിഡ്​: ലയണൽ മെസിക്ക്​ വയസ്സായെന്നൊക്കെ പറയാം. പക്ഷേ, കക്ഷി കളത്തിലില്ലെങ്കിൽ ബാർസ​ലോണയുടെ കാര്യം കട്ട പ്പൊകയാണെന്ന്​ ഒരിക്കൽ കൂടി തെളിഞ്ഞു. കോപ ഡെൽ റേയിലെ ആദ്യപാദ മത്സരത്തിൽ ബാർസ സെവിയ്യയോട്​ തോൽവി വഴങ്ങി. അത ും ഏകപക്ഷീയമായ രണ്ടു ഗോളിന്​.

കളി കഴിഞ്ഞിറങ്ങിയപ്പോൾ മെസി ഇല്ലാത്തതുകൊണ്ടല്ല തോറ്റതെന്ന്​ സുവാരസ്​ പറയുന്നുണ്ടെങ്കിലും സംഭവം അതുതന്നെയാണെന്ന്​ ഏത്​ ബാർസ വിരോധി പോലും സമ്മതിക്കും.

ആദ്യ പകുതി ഗോളില്ലാതെ നിന്നെങ്കിലും സ്വന്തം മൈതാനത്ത്​ മെസിയില്ലാത്ത പകുതിയിലേക്ക്​ സെവിയ്യ രണ്ടാം പകുതിയിൽ രണ്ടു ഗോളുകളും അടിച്ചു കയറ്റി. സെവിയ്യയെ നിസ്സാരരായി കണ്ട കോച്ച്​ വാൽവെർദേ മെസിക്ക്​ വിശ്രമം നൽകിയാണ്​ ടീമിനെ ഇറക്കിയത്​. പുതുതായി ടീമിലെത്തിയ കെവിൻ പ്രിൻസ്​ ബോ​െട്ടങ്ങിനെ കളത്തിലിറക്കിയ കോച്ചി​​െൻറ കളി പാളി. സുവാരസിനെയും കുടിഞ്ഞോയെയും ഇറക്കി കളി പിടിക്കാൻ ശ്രമിച്ചെങ്കിലും ജയം സെവിയ്യ കൊണ്ടുപോയി.

58ാം മിനിറ്റിൽ പാബ്ലോ സറാബിയയും 76ാം മിനിറ്റിൽ വിസ്സാം ബെൻ യെഡറുമാണ്​ ഗോളുകൾ കുറിച്ചത്​.

ജനുവരി 30ന്​ രണ്ടാം പാദ മത്സരത്തിൽ സ്വന്തം മുറ്റത്തുവെച്ച്​ സെവിയ്യയോട്​ പകരം വീട്ടാൻ ബാ​ഴ്​സക്ക്​ അവസരമുണ്ട്.

Tags:    
News Summary - sevilla defeat barcelona in Copa del Rey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT