സീനിയർ ഫുട്ബാൾ: തിരുവനന്തപുരത്തിനും കണ്ണൂരിനും ജയം

തൃശൂർ : സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിനും കണ്ണൂരിനും കൊല്ലത്തിനും വിജയം. തിരുവനന്തപുരം ആലപ്പുഴയെ 4^0ത്തിന്​ തോൽപിച്ചു. സച്ചിൻ, അലോഷ്യസ്, ജയ്‌സൺ, കുഞ്ഞുമോൻ എന്നിവർ ഗോൾ നേടി. രണ്ടാമത്തെ മത്സരത്തിൽ ട്രൈബ്രേക്കറിലാണ്  കണ്ണൂർ കാസർകോടിനെ പരാജയപ്പെടുത്തിയത്. മൂന്നാം മത്സരത്തിൽ കൊല്ലം പത്തനംതിട്ടയെ പരാജയപ്പെടുത്തി. കോർപറേഷൻ സ്​റ്റേഡിയത്തിൽ ഞായറാഴ്ച രാവിലെ 6.45 ന്  മലപ്പുറം ഇടുക്കിയെയും 8.45 ന് വയനാട് കോഴിക്കോടിനെയും നേരിടും. വൈകീട്ട് 4.30 ന് പാലക്കാട് എറണാകുളവുമായി ഏറ്റുമുട്ടും.
Tags:    
News Summary - senior football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.