ദക്ഷിണാഫ്രിക്കയെ തോൽപിച്ചു;​ സെനഗലിന്​ ലോകകപ്പ്​ യോഗ്യത

ജൊഹാനസ്​ബർഗ്​: ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ താരങ്ങളായ സാഡിയോ മാനെയും ഡിയഫ്ര സാകോയും നിറഞ്ഞുകളിച്ചപ്പോൾ, ദക്ഷിണാഫ്രിക്കയെ 2-0ത്തിന്​ തോൽപിച്ച്​ ആഫ്രിക്കയിൽനിന്ന്​ സെനഗൽ​ റഷ്യയിലേക്ക്​. ഗ്രൂപ് ‘ഇ’യിൽ നടന്ന അഞ്ചാം മത്സരത്തിൽ ജയിച്ചതോടെ 11 പോയൻറുമായാണ്​ സെനഗൽ രണ്ടു കളി ബാക്കിനിൽക്കെ യോഗ്യത ​ഉറപ്പിച്ചത്​. രണ്ടും മൂന്നും സ്​ഥാനത്തുള്ള ബുർകിനഫാസോക്കും കെയ്​പ്​ വെർഡോക്കും ആറു പോയൻറ്​ വീതമാണുള്ളത്​. 

12ാം മിനിറ്റിലെ ഗോളിൽ വെസ്​റ്റ്​ഹാം സ്​ട്രൈക്കർ സാകോയാണ്​ സെനഗലിനെ മുന്നിലെത്തിക്കുന്നത്​. 38ാം മിനിറ്റിൽ സെൽഫ്​ ഗോളിലൂടെ വിജയമുറപ്പിച്ചു. 2002ലാണ്​ സെനഗൽ ആദ്യമായി ലോകകപ്പിന്​ യോഗ്യത നേടുന്നത്​. നൈജീരിയ, ഇൗജിപ്​ത്​ എന്നിവർ ആഫ്രിക്കയിൽനിന്ന്​ നേരത്തേ യോഗ്യത നേടിയിരുന്നു. ഗ്രൂപ്​ ‘എ’യും ഗ്രൂപ്​ ‘സി’യുമാണ്​ ഇനി തീരുമാനമാവാനുള്ളത​്​. ഇരുവരും നവംബറിൽ ഏറ്റുമുട്ടിയിരുന്നെങ്കിലും റഫറി ഒത്തുകളിയാരോപണ വിധേയനായതോടെ ഫിഫ മത്സരം മാറ്റിനടത്താൻ ആവശ്യപ്പെടുകയായിരുന്നു. 

Tags:    
News Summary - Senegal qualifies for World Cup -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.