പാരിസ്: കാൽപന്തിൽ പുതിയ സാമ്രാജ്യങ്ങൾ കീഴടക്കാനുള്ള സ്വപ്നങ്ങളും പേറി പറന്നുയ ർന്ന്, എവിടെയോ േപായ്മറഞ്ഞ കൂട്ടുകാരനെ കണ്ടെത്താൻ ഫുട്ബാൾ ലോകം കൈകോർക്കുന്നു. ജനുവരി 21ന് ഫ്രാൻസിലെ നാൻറസിൽ നിന്ന് ഇംഗ്ലണ്ടിലെ കാഡിഫ് ക്ലബിൽ ചേരാനായി പുറപ്പെ ട്ട അർജൻറീനൻ ഫുട്ബാളർ എമിലിയാനോ സാല സഞ്ചരിച്ച വിമാനം അപ്രത്യക്ഷമായി ഒരാഴ്ച കഴിഞ്ഞിട്ടും വിവരമൊന്നുമില്ല. മൂന്നു ദിവസത്തിനുശേഷം ഒൗദ്യോഗിക രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതോടെ പ്രിയപ്പെട്ട കൂട്ടുകാരനായി കളിക്കാരും ആരാധകരും രംഗത്തിറങ്ങിയിരിക്കുന്നു.
സാല, െപെലറ്റ് ഡേവ് ഇബ്ബോട്സൻ എന്നിവർക്കായി ഗ്വിവർസെ പൊലീസും രക്ഷാസേനയും ഇംഗ്ലീഷ് ചാനലും സമീപ ദ്വീപുകളും മൂന്നു ദിവസമാണ് അരിച്ചുപെറുക്കിയത്. ഇരുവരും ജീവനോടെ ബാക്കിയാവാനുള്ള സാധ്യത അസ്തമിച്ചതോടെ തിരച്ചിൽ അവസാനിപ്പിക്കുന്നതായി വ്യാഴാഴ്ച സേന അറിയിച്ചു. എന്നാൽ, കുടുംബാംഗങ്ങളും ആരാധകരും പ്രതീക്ഷ കൈവിട്ടില്ല. തിരച്ചിൽ തുടരണമെന്നാവശ്യപ്പെട്ട് ഇവർ രക്ഷാേസനയെ സമീപിച്ചു. ലയണൽ മെസ്സി, ഡീഗോ മറഡോണ, സെർജിയോ അഗ്യൂറോ, അർജൻറീന പ്രസിഡൻറ് മൗറിസിയോ മാസ്രി എന്നിവരും അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. തിരച്ചിലിനുള്ള മുഴുവൻ ചിലവും ഏറ്റെടുക്കാമെന്ന് ഫ്രഞ്ച് താരം എൻഗാളോ കാെൻറ വാഗ്ദാനം ചെയ്തെങ്കിലും ദ്വീപ് സർക്കാർ മിണ്ടിയില്ല.
കാഡിഫ് സിറ്റി സ്റ്റേഡിയത്തിന് പുറത്ത് കണ്ണീരോടെ എമിലിയാനോ സാലയുടെ സഹോദരി റൊമീന സാല
ഇതോടെയാണ് തിരച്ചിൽ സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാൻ കുടുംബം തീരുമാനിച്ചത്. സഹായവുമായി ഫുട്ബാൾ ലോകം കൈകോർത്തു. ഭീമമായ െചലവൊന്നും തടസ്സമായില്ല. ‘ഗോ ഫണ്ട് മി’ വെബ്സൈറ്റിലൂടെ ഫണ്ട് ശേഖരണത്തിനായി നടത്തിയ അഭ്യർഥനകൾ മണിക്കൂറുകൾക്കുള്ളിൽ ലോകം ഏറ്റെടുത്തു. മൂന്നു ലക്ഷം യൂറോയാണ് തീരുമാനിച്ചതെങ്കിലും മൂന്നു ദിവസത്തിനുള്ളിൽ ലക്ഷ്യം കടന്നു. തിങ്കളാഴ്ച വൈകുന്നേരമാവുേമ്പാഴേക്കും സംഭാവന തുക 3.40 ലക്ഷം യൂറോ (2.75 കോടി രൂപ) ആയി ഉയർന്നു.
ലോകഫുട്ബാളിലെ സൂപ്പർ താരങ്ങൾ ഉൾപ്പെടെ 4500ഒാളം പേരാണ് ഇതിൽ കണ്ണിയായത്. ഫ്രഞ്ച് ഫുട്ബാളർ കെയ്ലിയൻ എംബാപ്പെ, അഡ്രിയൻ റാബിയറ്റ്, ഇൽകെ ഗുൻഡോഗൻ, ലോറൻറ് കോസിൽനി, കാലിദു കൗലിബാലി, ആൻറണി ലോപസ്, ഫുട്ബാൾ താരങ്ങളുടെ സംഘടനയായ ഫിഫ്പ്രോ തുടങ്ങി നിരവധി കേന്ദ്രങ്ങളിൽനിന്നാണ് സഹായഹസ്തം നീളുന്നത്. സമുദ്രാന്തര രക്ഷാപ്രവർത്തനങ്ങളിലും പരിശോധനകളിലും പ്രമുഖനായ ഡേവിഡ് മിയേൺസിനു കീഴിലുള്ള സംഘമാണ് ഇപ്പോൾ തിരച്ചിലിന് നേതൃത്വം നൽകുന്നത്. മേഖലയിലെ കാലാവസ്ഥയിൽ സുപരിചിതനായ മിയേൺസ് ഏറ്റവും ആധുനിക സജ്ജീകരണങ്ങളോടെ സലക്കായി പരിശോധന തുടങ്ങിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.