വൈറലായ ഫ്രീകിക്ക് വിഡിയോയിലെ നാൽവർ സംഘം ഇവരാണ് VIDEO

മലപ്പുറം: കാൽപ്പന്തുകളിയിലെ കൗശലത്തിലൂടെ നേടിയ കണ്ണഞ്ചിപ്പിക്കുന്ന ഫ്രീകിക്ക് ഗോൾ കണ്ടിരുന്നില്ലേ? സ്കൂൾ ഗ ്രൗണ്ടിൽ യൂനിഫോമിൽ കളിക്കുന്ന കുട്ടികളുടെ ഗോളടി വിഡിയോ പ്രമുഖ താരങ്ങൾ ഉൾപ്പടെ ആയിരക്കണക്കിനാളുകളാണ് സമൂഹമാ ധ്യമങ്ങളിൽ പങ്കുവെച്ചത്. മൂന്ന് പേർ തന്ത്രപരമായി ഒഴിഞ്ഞുമാറി നാലാമൻ നേടിയ മനോഹര ഗോൾ എവിടെ, ആര് നേടി എന്ന് ഫുട ്ബാൾ പ്രേമികൾ ഏറെ തിരഞ്ഞതാണ്.

കാൽപ്പന്തുകളി രക്തത്തിലലിഞ്ഞ മലപ്പുറത്തിന്‍റെ മണ്ണിൽ തന്നെയാണ് ആ ഗോളും പിറ ന്നത്. നിലമ്പൂർ പോത്തുകൽ പൂളപ്പാടം ഗവ. എൽ.പി സ്കൂൾ ഗ്രൗണ്ടിൽ. നാലാം ക്ലാസ് വിദ്യാർഥികളായ അസ്ലഹ്, പ്രത്യുഷ്, ആദിൽ, ലുഖ്മാനുൽ ഹഖീം എന്നിവരാണ് വിഡിയോയിലുള്ളത്.

അസ്ലഹും ആദിലും ലുഖ്മാനും കിക്ക് എടുക്കുന്നപോലെ കാണിച്ച് എതിർ ടീം താരങ്ങളെ കബളിപ ്പിച്ച് ഓടിമാറി. നാലാമൻ പ്രത്യുഷ് കിക്ക് എടുത്ത് ഗോളാക്കുകയുമായിരുന്നു. അന്താരാഷ്ട്ര ഫുട്ബാളിലെ മനോഹര കാഴ്ചക ളെ വെല്ലുന്നതായി കുട്ടികളുടെ പ്രകടനം.

ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്, ട്വിറ്റർ തുടങ്ങിയവയിലെ പ്രമുഖ ഫുട്‌ബാള്‍ പേജുകള്‍ വിഡിയോ പങ്കുവെച്ചിരുന്നു. ലിവര്‍പൂൾ താരം ശഖീരി മികച്ചത് എന്നാണ് ഇൻസ്റ്റഗ്രാമിൽ നൽകിയ തലവാചകം. ജർമൻ ഇതിഹാസം ലോതര്‍ മത്തേയസ്, കൊളംബിയൻ വനിതാ താരം മെലിസാ ഓര്‍തിസ് തുടങ്ങിയവരും വിഡിയോ പങ്കുവെച്ചിരുന്നു.

Tags:    
News Summary - school students behind viral free kick video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT