ജിദ്ദ: സൗദി ഫുട്ബാൾ ടീമിെൻറ കോച്ച് യുവാൻ അേൻറാണിയോ പിസ്സിയുടെ കരാർ സൗദി ഫുട്ബാൾ ഫെഡറേഷൻ ഏഷ്യൻ കപ്പ് വരെ നീട്ടി. കഴിഞ്ഞ നവംബറിലാണ് എഡ്വേർഡോ ബൗസക്ക് പകരം അർജൻറീനക്കാരനായ പിസ്സിയെ നിയമിച്ചത്.
അടുത്ത വർഷം ജനുവരിയിൽ യു.എ.ഇയിലാണ് ഏഷ്യൻ കപ്പ് നടക്കുക. ഏഷ്യൻ കപ്പിൽ ഏറെ സാധ്യത കൽപ്പിക്കപ്പെടുന്ന സൗദി അറേബ്യ, ഇ ഗ്രൂപ്പിൽ ഉത്തര കൊറിയ, ലെബനാൻ, ഖത്തർ എന്നീ രാജ്യങ്ങൾക്കൊപ്പമാണ്.
ഇനി പൂർണ ശ്രദ്ധ ഏഷ്യൻ കപ്പിലായിരിക്കുമെന്നും അടുത്ത മാസത്തിനകം ടീം പ്രകടനം കൂടുതൽ മെച്ചെപ്പടുത്താനാകുമെന്ന് നൂറുശതമാനം ഉറപ്പുണ്ടെന്നും പിസ്സി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.