ബംബോലിം: സന്തോഷ് േട്രാഫി ഗ്രൂപ് എയിൽ വ്യാഴാഴ്ച നടന്ന മത്സരങ്ങളിൽ സർവിസസ് 1-0ത്തിന് ചണ്ഡിഗഢിനെ തോൽപിച്ചപ്പോൾ ഗോവയും ബംഗാളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
ബംബോലിം ജി.എം.സി മൈതാനത്ത് നടന്ന ബംഗാളിനെതിരായ കളി ആതിഥേയരായ ഗോവക്ക് നിർണായകമായിരുന്നു. സമനില പിടിച്ചതോടെ മൂന്ന് മത്സരങ്ങളിൽ ഏഴ് പോയൻറുമായി ബംഗാൾ സെമി ഫൈനൽ ഉറപ്പിച്ചു. ചണ്ഡിഗഢിനെതിരായാണ് ഇവരുടെ അവസാന മത്സരം. ഗോവക്ക് രണ്ട് കളികളിൽ നിന്നായി നാല് പോയൻറാണുള്ളത്.
ബംഗാളിനെതിരായ ആദ്യ മത്സരം തോറ്റ സർവിസസിന് ചണ്ഡിഗഢിനോട് ജയം അനിവാര്യമായിരുന്നു. തിലക് മൈതാനത്ത് നടന്ന കളിയുടെ 25ാം മിനിറ്റിൽ ഗോൾകീപ്പർ ഫൗളിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഫ്രാൻസിസ് സൂണ്ട്ലുങ്കയാണ് പട്ടാളക്കാർക്ക് വിജയഗോൾ സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.