ബംബോലിം: കളിച്ചു തുടങ്ങിയ കേരളം ജയിച്ച് തന്നെ തുടങ്ങി. സന്തോഷ് േട്രാഫി ഫുട്ബാളിൽ ഗ്രൂപ് ബിയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ റെയിൽവേസിനെ രണ്ടിനെതിരെ നാല് ഗോളിനാണ് പി. ഉസ്മാനും സംഘവും തോൽപിച്ചത്. 17ാം മിനിറ്റിൽ മലയാളി താരം രാജേഷ് സൂസനായകം നേടിയ ഗോളിലൂടെ പിന്നിലായ കേരളത്തെ ജോബി ജസ്റ്റിെൻറ ഹാട്രിക്കാണ് വിജയതീരത്തെത്തിച്ചത്. ഉസ്മാെൻറ ബൂട്ടിൽ നിന്നായിരുന്നു നാലാം ഗോൾ. 4-1ന് പിറകിലായ റെയിൽവേസിന് വേണ്ടി വീണ്ടും സ്കോർ ചെയ്ത് രാജേഷ് തന്നെ തോൽവിയുടെ ഭാരം കുറച്ചു. തിലക് മൈതാനത്ത് നടന്ന പഞ്ചാബ്-^മിസോറം മത്സരം ഗോൾരഹിത സമനിലയിലും കലാശിച്ചു.
രാജേഷ് തുടങ്ങി, 0-1 അത്ര ആവേശകരമായിരുന്നില്ല ആദ്യ മിനിറ്റുകൾ. എന്നാൽ കളി ചൂടുപിടിച്ചതോടെ കാര്യങ്ങൾ മാറി. മൂന്നാം മിനിറ്റിൽ കേരളം റെയിൽവേസിെൻറ ഗോൾമുഖത്ത്. ജോബിയുടെ ഹെഡർ ഗോൾകീപ്പർ അഖിൽകുമാർ പിടിച്ചു. അഞ്ചാം മിനിറ്റിൽ പ്രത്യാക്രമണമുണ്ടായത് പ്രതിരോധക്കാർ കാത്തു. 11ാം മിനിറ്റിൽ ജോബിയുടെ മറ്റൊരു ശ്രമം പുറത്തേക്കായി. ഇടക്കിടെ കേരള പ്രതിരോധത്തിലെ പഴുതുകളിലൂടെ റെയിൽവേസ് താരങ്ങൾ അപകടം വിതറിക്കൊണ്ടിരുന്നു. 16ാം മിനിറ്റിൽ ജിതേന്ദ്രപോളിെൻറ ലോങ് ഷോട്ട് ഗോളി മിഥുൻ പറന്ന് കൈക്കലാക്കുകയായിരുന്നു. കേരളം ഭയപ്പെട്ടത് 17ാം മിനിറ്റിൽ സംഭവിച്ചു. ലെഫ്റ്റ് ബാക്ക് ലിജോയെ പരാജയപ്പെടുത്തിയ രാജേഷ് സൂസനായകം അഡ്വാൻസ് ചെയ്ത ഗോൾകീപ്പറെയും വെട്ടിച്ച് പന്ത് വര കടത്തി (0-1).
ജോബിയുടെ മറുപടി, 1-1 മത്സരത്തിൽ പിറകിലായതോടെ കേരളം ആക്രമണത്തിന് മൂർച്ച കൂട്ടി. ക്യാപ്റ്റൻ ഉസ്മാെൻറയും ജോബിയുടെയും നീക്കങ്ങൾ പലപ്പോഴും ഗോളിയുടെ കൈകളിലേക്കായിരുന്നു. 21ാം മിനിറ്റിൽ ജോബിക്ക് അധ്വാനത്തിെൻറ ആദ്യ മധുരം. നിഷോണിെൻറ േക്രാസിൽ ജോബിയുടെ മനോഹര ഹെഡർ വലയുടെ വലതുമൂലയിൽ കൃത്യമായി പതിച്ചു (1-^1). ഗോൾ നൽകിയ ഉൗർജം ചെറുതായിരുന്നില്ല. റെയിൽവേസ് ഡിഫൻഡർമാർക്ക് പിടിപ്പത് പണിയുണ്ടാക്കി ജോബിയും ഉസ്മാനും ജിഷ്ണുവും.
വീണ്ടും ജോബി, 2-1 ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ഏത് പോസ്റ്റിലും ഗോൾ വീഴാമെന്ന സ്ഥിതിയായി. തുടർച്ചയായ അവസരങ്ങൾ റെയിൽവേ, കേരള താരങ്ങൾ മത്സരിച്ച് തുലച്ചു. ഇൻജുറി ടൈമിൽ കളിക്കിടെ പന്തിൽ മനപ്പൂർവം സ്പർശിച്ചെന്ന് കാട്ടി റെയിൽവേ ക്യാപ്റ്റൻ റെജി ബോറോക്ക് റഫറിയുടെ വക മഞ്ഞക്കാർഡ്. ഇതിലൂടെ വീണുകിട്ടിയ ഫ്രീ കിക്കാണ് കേരളത്തെ ലീഡിലേക്ക് നയിച്ചത്. ഇൻജുറി ടൈമിെൻറ രണ്ടാം മിനിറ്റിൽ കിക്കെടുത്തത് ജോബി ജസ്റ്റിൻ. പോസ്റ്റിെൻറ 20 വാര അകലെ നിന്നൊരു ഉഗ്രൻ ഷോട്ട്. ഗോളിയുടെ കൈയിലുമ്മവെച്ച് പന്ത് വലയിൽ (2^1).
ഹാട്രിക് ജോബി, 3-1 രണ്ടാം പകുതിയുടെ തുടക്കത്തിൽ അസ്ഹറുദ്ദീെൻറ ചില മുന്നേറ്റങ്ങൾ. പിന്നാലെ റെയിൽവേ സ്ൈട്രക്കർമാർ കേരളത്തിെൻറ ഗോൾമുഖത്ത്. 60ാം മിനിറ്റിൽ ജോബിയെ ഫൗൾ ചെയ്തതിന് കേരളത്തിന് അനുകൂലമായി മറ്റൊരു ഫ്രീ കിക്ക്. ജിജോ പന്ത് ബാറിന് മുകളിലൂടെ പറത്തി. താമസിയാതെ ജിജോക്ക് പകരക്കാരനായി സഹൽ അബ്ദുസ്സമദ് ഇറങ്ങി. 63ാം മിനിറ്റിൽ കോർണർ കിക്ക്. കെ.എസ്.ഇ.ബി താരത്തിെൻറ ഹെഡർ പിഴച്ചില്ല. കേരളവും ജോബിയും മൂന്ന് (3-^1).
ഉസ്മാൻ വക, 4-1 പതറിയ റെയിൽവേസിനെതിരെ വീണ്ടും ഗോളവസരങ്ങൾ. ജോബിയെയും ഉസ്മാനെയും പിടിച്ചുകെട്ടാൻ അവരുടെ പ്രതിരോധക്കാർ വിയർപ്പൊഴുക്കിക്കൊണ്ടിരുന്നു. 71ാം മിനിറ്റിൽ വലതുവിങ്ങിൽ നിന്ന് ജിഷ്ണുവിെൻറ േക്രാസ് ഉസ്മാൻ പോസ്റ്റിലേക്കടിച്ചതും ലക്ഷ്യത്തിൽ (4^1). 77ാം മിനിറ്റിൽ അസ്ഹറുദ്ദീന് പകരക്കാരനായി നജേഷ്. 81ാം മിനിറ്റിൽ രണ്ട് തവണയാണ് കേരള താരങ്ങൾ റെയിൽവേസ് ഗോളിക്ക് ആശങ്കയുണ്ടാക്കിയത്.
പിന്നെയും രാജേഷ്, 4-2 84ാം മിനിറ്റിൽ റെയിൽവേസ് രണ്ടാം ഗോൾ നേടുമെന്ന് ഉറപ്പിച്ചു. ആളില്ലാ പോസ്റ്റ് ലക്ഷ്യമാക്കി ജിതേന്ദ്രപാൽ തൊടുത്ത ഷോട്ട് പക്ഷേ പുറത്തേക്കായി. ജയമുറപ്പിച്ച് അൽപം അലസമായി കളിച്ച കേരളത്തിന് 86ാം മിനിറ്റിൽ വിലകൊടുക്കേണ്ടി വന്നു. ഫ്രീകിക്കാനന്തരം ലഭിച്ച പന്ത് രാജേഷ് തന്നെ ഗോളാക്കി (4^-2). റെയിൽവേസിെൻറ മൂന്നാം ഗോളും പിറക്കുന്ന സാഹചര്യം കേരള ഗോളി മിഥുൻ ഒഴിവാക്കിയത് വീണുകിടന്നാണ്. 90ാം മിനിറ്റിൽ നിഷോണിന് പകരം മുഹമ്മദ് പാറക്കോട്ടിലിനെയും പരിശീലകൻ വി.പി. ഷാജി പരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.