പനാജി: 71ാമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിെൻറ ഫൈനൽ റൗണ്ടിൽ മുൻ ചാമ്പ്യന്മാരായ പശ്ചിമ ബംഗാളിനും ഗോവക്കും ജയത്തോടെ തുടക്കം. ഗ്രൂപ് ‘എ’യിലെ ആദ്യ മത്സരത്തിൽ 31 തവണ ചാമ്പ്യന്മാരായ ബംഗാൾ ചണ്ഡിഗഢിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. ഗോൾരഹിതമായി അവസാനിക്കുമെന്നുറപ്പിച്ച കളിയുടെ 90ാം മിനിറ്റിൽ എസ്.കെ. ഫെയ്സിെൻറ ബൂട്ടിലൂടെയായിരുന്നു ബംഗാളിെൻറ വിജയം പിറന്നത്. പകരക്കാരനായിറങ്ങിയാണ് െഫയ്സ് ബംഗാളിെൻറ വിജയംകുറിച്ചത്. ആദ്യ പകുതി മുതൽ ആക്രമിച്ചുകളിച്ച ബംഗാളിനെതിരെ പിളരാത്ത പ്രതിരോധമൊരുക്കിയായിരുന്നു ചണ്ഡിഗഢ് കളി നയിച്ചത്. അവസാന അഞ്ചു മിനിറ്റിൽ മികച്ച ഏതാനും അവസരങ്ങൾ ചണ്ഡിഗഢ് സൃഷ്ടിച്ചിരുന്നു. സമനില ഗോളിനുള്ള അവസരം അമൻദീപ് സിങ് ആളൊഴിഞ്ഞ പോസ്റ്റിൽ പുറത്തേക്കടിച്ചു പാഴാക്കി.
രണ്ടാം മത്സരത്തിൽ ആതിഥേയരായ ഗോവ 2-1ന് മേഘാലയയെ തോൽപിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിലെ അഞ്ച് മിനിറ്റിലായിരുന്നു മൂന്ന് ഗോളും പിറന്നത്. 49ാം മിനിറ്റിൽ ലതേഷ് മേന്ദ്രകറും 51ാം മിനിറ്റിൽ ലിസ്റ്റൻ കൊളാസോയും ആതിഥേയരെ മുന്നിലെത്തിച്ചു. പതറാതെയായിരുന്നു മേഘാലയയുടെ തിരിച്ചടി. 53ാം മിനിറ്റിൽ എനസ്റ്റർ മാൽഗിയാങ്ങിയുടെ ഫ്രീകിക്കിലൂടെ മറുപടി നൽകി. എന്നാൽ, കൂടുതൽ അക്രമകാരിയാവുംമുേമ്പ വടക്കുകിഴക്കൻ സംഘത്തെ ഗോവ പിടിച്ചുകെട്ടി വിജയം ഉറപ്പിച്ചു. ഇന്ന്, ഗ്രൂപ് ‘ബി’യിൽ മിസോറം മഹാരാഷ്ട്രയെയും, പഞ്ചാബ് റെയിൽവേസിനെയും നേരിടും. 15നാണ് കേരളത്തിെൻറ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.