സന്തോഷത്തുടക്കം

കോഴിക്കോട്: കാല്‍പന്തിന്‍െറ ചരിത്രമുറങ്ങുന്ന നാട്ടില്‍ പുതുച്ചേരിയെ മുട്ടുകുത്തിച്ച് സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. സ്വന്തം കാണികളുടെ മുന്നില്‍ മികച്ച വിജയത്തോടെയാണ് കേരളം ആദ്യ മത്സരം തങ്ങളുടേതാക്കി മാറ്റിയത്. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ്  കേരളത്തിന്‍െറ വിജയം. നായകന്‍ ഉസ്മാന്‍െറ ഇരട്ട ഗോളും ജോബി ജസ്റ്റിന്‍െറ ഗോളുമാണ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ പുല്‍മൈതാനിയില്‍ കേരളപ്പടക്ക് വിജയം സമ്മാനിച്ചത്. കെ.എസ്.ഇ.ബി താരം ജോബി ജസ്റ്റിനായിരുന്നു മൂന്നാം മിനിറ്റില്‍ തന്നെ ഹെഡറിലൂടെ ആദ്യ ഗോള്‍ നല്‍കി കേരളത്തിന് സ്വപ്ന തുടക്കം സമ്മാനിച്ചത്. തുടര്‍ന്ന് 57, 66 മിനിറ്റുകളില്‍ ഇരട്ടഗോള്‍ അടിച്ച് ക്യാപ്റ്റന്‍ പി.  ഉസ്മാന്‍ വിജയം പൂര്‍ത്തീകരിച്ചു.
 
ആക്രമണോത്സുക ഫുട്ബാളിലൂടെ കേരളത്തിന്‍െറ യുവനിര കളിയുടെ തുടക്കം മുതല്‍ പുതുച്ചേരിയുടെ ഗോള്‍മുഖത്ത് നിരന്തരം ആക്രമിച്ചു കയറുന്ന കാഴ്ചയായിരുന്നു. ഉസ്മാന്‍, ജോബി ജസ്റ്റിന്‍, സഹല്‍ അബ്ദുല്‍ സമദ് എന്നീ മൂന്ന് ഫോര്‍വേഡുകളെ കളത്തിലിറക്കിയ ആതിഥേയ ടീമിന് വേണ്ടി ജിഷ്ണു ബാലകൃഷ്ണനും ശീശനും അനന്തു മുരളിയും മധ്യനിരയില്‍ കളിമെനഞ്ഞു. അതേസമയം, എം. അയ്യാരെ മാത്രം സ്ട്രൈക്കറായി കളത്തിലിറക്കി രണ്ട് അറ്റാക്കിങ് മിഡ്ഫീല്‍ഡറെയും മൂന്ന് ഹോള്‍ഡിങ് മിഡ്ഫീല്‍ഡര്‍മാരെയും നിയോഗിച്ച് പ്രതിരോധത്തിലൂന്നിയ കളിയാണ് പുതുച്ചേരിയില്‍നിന്ന് തുടക്കം മുതല്‍ കണ്ടത്. ജിഷ്ണുവും ജോബി ജസ്റ്റിനും തമ്മില്‍ മൈതാനത്ത് പ്രകടമായ ഒത്തിണക്കമാണ് കളി തുടങ്ങിയ ഉടന്‍ തന്നെ ആദ്യഗോള്‍ പുതുച്ചേരിയുടെ വലയിലത്തെിക്കാന്‍ വഴിയൊരുക്കിയത്. ശീശന്‍ നല്‍കിയ പാസ് കണക്ട് ചെയ്ത് വലതുവിങ്ങിലൂടെ മുന്നേറിയ ജിഷ്ണു പുതുച്ചേരി ഗോള്‍മുഖം ലക്ഷ്യമാക്കി ക്രോസ് നല്‍കി. പെനാല്‍റ്റി ബോക്സിനകത്തേക്കത്തെിയ ജോബി ജസ്റ്റിന്‍ തലവെച്ച്  പന്ത് വലയുടെ വലതുമൂലയിലേക്ക് എത്തിച്ചു (1-0).

രണ്ടാംപകുതിയില്‍ കൂടുതല്‍ ആക്രമിച്ചുകളിച്ച കേരളം 57ാം മിനിറ്റില്‍ രണ്ടാംതവണയും എതിര്‍വലയില്‍ പന്തത്തെിച്ചു. മനോഹരമായൊരു ബാക്ക് ഹീല്‍ ഷോട്ടിലൂടെയാണ് ഉസ്മാന്‍ വല കുലുക്കിയത്. എസ.് ലിജോയുടെ ത്രോയില്‍നിന്നുയര്‍ന്നത്തെിയ പന്ത് ജോബി ജസ്റ്റിന്‍ ബോക്സിനകത്തേക്ക് മറിച്ചുനല്‍കി. പുതുച്ചേരിയുടെ പ്രതിരോധനിരക്കാര്‍ക്കിടയില്‍നിന്ന് പുറംകാല്‍ കൊണ്ട് ഉസ്മാന്‍ വലയുടെ ഇടതുമൂലയിലേക്ക് തൊടുത്തുവിട്ടു. രണ്ടാം ഗോള്‍ നേടി പത്ത് മിനിറ്റിനകം അടുത്ത ഗോള്‍ നേടി ക്യാപ്റ്റന്‍ കേരളത്തിന്‍െറ ഗോള്‍പട്ടിക തികച്ചു.
ശനിയാഴ്ച ആന്ധ്രപ്രദേശിനെതിരെയാണ് കേരളത്തിന്‍െറ അടുത്ത മത്സരം.  വെള്ളിയാഴ്ച ഉച്ചക്ക് 1.45ന് സര്‍വിസസ് തെലങ്കാനയെയും വൈകീട്ട് നാല് മണിക്ക് തമിഴ്നാട് ലക്ഷദ്വീപിനെയും നേരിടും.

ആന്ധ്രപ്രദേശിനെ കീഴടക്കി കര്‍ണാടക

ആദ്യ മത്സരത്തില്‍ ആന്ധ്രപ്രദേശിന് വിജയം. 2-1ന് കര്‍ണാടകയെ അടിയറവ് പറയിച്ച് ആന്ധ്ര ആദ്യ ജയം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ടി. ചന്ദ്രശേഖറിന്‍െറ രണ്ട് പെനാല്‍റ്റി ഗോളുകള്‍ ആന്ധ്രയുടെ വിജയമുറപ്പിച്ചപ്പോള്‍ കര്‍ണാടകക്ക് വേണ്ടി ക്യാപ്റ്റന്‍ വിഗ്നേഷ് ഗുണശേഖര്‍ ടീമിന്‍െറ ആശ്വാസ ഗോള്‍ നേടി.

Tags:    
News Summary - santhosh trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.