നെയ്വേലി: സന്തോഷ് ട്രോഫിയിൽ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് ഇത്തവണ ആദ്യ കട മ്പ കടക്കാനാവുമോ? അതോ ഫൈനൽ റൗണ്ട് കാണാതെ മടങ്ങേണ്ടിവരുമോ? സന്തോഷ് േട്രാഫിയി ൽ കേരളത്തിെൻറ സന്തോഷം നിലനിൽക്കുമോ എന്ന് ഇന്നറിയാം. ഗ്രൂപ് ബിയിലെ രണ്ട് മത്സരങ്ങളിലും ഗോൾരഹിത സമനിലയിൽ കുടുങ്ങിയതാണ് കേരളത്തിന് തിരിച്ചടിയായത്. തെലങ്കാനയോടും പുതുച്ചേരിയോടുമാണ് കേരളം സമനില വഴങ്ങിയത്. ഇരുകളികളിലും വി.പി. ഷാജിയുടെ ടീമിന് വല കുലുക്കാനായതുമില്ല. രണ്ട് വീതം കളികൾ കഴിഞ്ഞപ്പോൾ തെലങ്കാനക്ക് നാലും സർവിസസിന് മൂന്നും കേരളത്തിന് രണ്ടും പോയൻറാണ് സമ്പാദ്യം. പുതുച്ചേരി അക്കൗണ്ട് തുറന്നിട്ടില്ല.
ഇന്ന് സർവിസസിനെതിരെയാണ് കേരളത്തിെൻറ ഗ്രൂപ്പിലെ അവസാന മത്സരം. മുന്നേറണമെങ്കിൽ ഇതിൽ ജയിച്ചാൽ മാത്രം പോരാ. തെലങ്കാനയെ പുതുച്ചേരി തോൽപിക്കുകയും വേണം. അല്ലെങ്കിൽ തെലങ്കാന-പുതുച്ചേരി കളി സമനിലയിലാവുകയും കേരളം രണ്ട് ഗോൾ വ്യത്യാസത്തിലെങ്കിലും സർവിസസിനെ തോൽപിക്കുകയും വേണം. തെലങ്കാന ജയിച്ചാൽ പിന്നെ, കേരളത്തിന് ജയിച്ചിട്ടും കാര്യമില്ല. തെലങ്കാനക്ക് ജയിച്ചാൽ ആറ് പോയൻറാവും. കേരളത്തിന് ജയിച്ചാലും അഞ്ച് പോയൻറിലേ എത്താനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.