???????? ??????? ??????????? ???????????????? ?????????????? ?????? ???? ??. ?????? ?????? ????????

സന്തോഷ് ട്രോഫി: ചാമ്പ്യന്‍ സര്‍വിസസിന് ഏഴു ഗോള്‍ ജയം

കോഴിക്കോട്: സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടില്‍ ഗോള്‍മഴ വര്‍ഷിച്ച് തുടക്കം ഗംഭീരമാക്കി നിലവിലെ ചാമ്പ്യന്മാരായ സര്‍വിസസ്. എകപക്ഷീയമായ ഏഴു ഗോളുകള്‍ക്കാണ് തെലങ്കാനക്കെതിരെ സര്‍വിസസിന്‍െറ ജയം. രണ്ടാം പകുതിയില്‍ പകരക്കാരായി കളത്തിലിറങ്ങിയ അര്‍ജുന്‍ ടുഡുവും മന്‍ദീപ് എസ്. സിങ്ങും ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മലയാളി താരങ്ങളായ  ബ്രിട്ടോ, പി. ജയിന്‍, മുഹമ്മദ് ഇര്‍ഷാദ് എന്നിവര്‍ ഓരോ ഗോള്‍ നേടി പട്ടിക പൂര്‍ത്തിയാക്കി.

 ആദ്യവസാനം ആക്രമിച്ചുകളിച്ച പട്ടാളസംഘം എതിരാളികള്‍ക്ക് ഒരവസരവും നല്‍കിയില്ല. അഞ്ചു മലയാളി താരങ്ങളെ ആദ്യ ഇലവനില്‍ ഇറക്കി 5-3-2 തന്ത്രമാണ് സര്‍വിസസ് പരീക്ഷിച്ചത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിന്‍െറ മൂന്നാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കിലൂടെയത്തെിയ പന്ത് ജയിന്‍ വലയിലാക്കി ഗോള്‍വേട്ടക്ക് തുടക്കമിട്ടു. ലീഡുമായി രണ്ടാം പകുതിയില്‍ ചാമ്പ്യന്മാര്‍ കൂടുതല്‍ ഉണര്‍ന്നുകളിച്ചു. സ്ട്രൈക്കര്‍ അര്‍ജുന്‍ ടുഡുവിന്‍െറ പാസില്‍  മുഹമ്മദ് ഇര്‍ഷാദ് തെലങ്കാനവല രണ്ടാം വട്ടം കുലുക്കി. 62ാം  മിനിറ്റില്‍ യുവതാരം മുഹമ്മദ് ആക്വിബിന്‍െറ ക്രോസ് ഹെഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ട് പകരക്കാരന്‍ അര്‍ജുന്‍ ടുഡു ടീമിന്‍െറ ഗോള്‍നേട്ടം മൂന്നാക്കി.

86ാം മിനിറ്റില്‍ ബ്രിട്ടോയുടെ പാസ് കണക്ട് ചെയ്ത് മന്‍ദീപ് സിങ് തൊടുത്ത ഷോട്ട് ഗോളിയുടെ കൈയില്‍ തട്ടി വലയുടെ വലതുമൂലയിലത്തെിയപ്പോള്‍ ഗോള്‍ നാല്. 90ാം മിനിറ്റില്‍ വലതു വിങ്ങില്‍നിന്നുള്ള ബ്രിട്ടോയുടെ ഷോട്ട് തട്ടിയകറ്റാനുള്ള തെലങ്കാന ഡിഫന്‍ഡര്‍ ഭരതിന്‍െറ ശ്രമം പാളി. ഗോളി ശ്രീകുമാറിനെ കബളിപ്പിച്ച് പന്ത് വലയില്‍ കയറി. ഇഞ്ചുറി ടൈമിന്‍െറ രണ്ട്, മൂന്ന് മിനിറ്റുകളില്‍ ആവര്‍ത്തിച്ച് മന്‍ദീപ് എസ്. സിങ്ങും അര്‍ജുന്‍ ടുഡുവും സര്‍വിസസിന്‍െറ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

നാലു മണിക്ക് നടന്ന രണ്ടാം മത്സരത്തില്‍ തമിഴ്നാട് 2-0ത്തിന് ലക്ഷദ്വീപിനെ തോല്‍പിച്ചു. മലയാളി താരം എസ്. ഷിനുവും കെ. അജിത് കുമാറും സ്കോര്‍ ചെയ്തു.

Tags:    
News Summary - santhosh trophy services win the match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.