കൊൽക്കത്ത: പിന്നിട്ടുനിന്നശേഷം തിരിച്ചടിച്ച് കർണാടകയെ മറികടന്ന പഞ്ചാബ് 72ാമത് സന്തോഷ് േട്രാഫി ടൂർണമെൻറിൽ സെമിഫൈനൽ പ്രതീക്ഷ നിലനിർത്തി. 2-1നായിരുന്നു പഞ്ചാബിെൻറ ജയം. മറ്റൊരു കളിയിൽ 6-1ന് ഒഡിഷയെ തകർത്തുവിട്ട ഗോവ ആദ്യ ജയം കുറിച്ചു. ബി ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളിൽ ഒമ്പതു പോയൻറുമായി മിസോറം ഏറക്കുറെ സെമിയുറപ്പിച്ചിട്ടുണ്ട്. ആറ് വീതം പോയൻറുമായി കർണാടകയും പഞ്ചാബും സാധ്യത നിലനിർത്തുന്നു. ഗോവക്ക് മൂന്ന് പോയൻറാണുള്ളത്.
ഏഴാം മിനിറ്റിൽ മലയാളി താരം എസ്. രാജേഷിെൻറ ഗോളിൽ മുന്നിൽ കടന്ന കർണാടകയെ ജിതേന്ദർ സിങ്ങും (18) ബൽജീത് സിങ്ങും (26) നേടിയ ഗോളുകളിലാണ് പഞ്ചാബ് മറികടന്നത്. ഒഡിഷക്കെതിരെ ഗോവക്കായി വിക്ടോറിനോ ഫെർണാണ്ടസ് ഹാട്രിക് (15, 45, 54) നേടിയപ്പോൾ മാക് റോയ് (58), ഷൂബർട്ട് പെരേര (71), മാർകസ് മസ്കറീന്യാസ് (86) എന്നിവരും സ്കോർ ചെയ്തു. സുനിൽ സർദാർ (16) ആണ് ഒഡിഷയുടെ ആശ്വാസ ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.