കൊൽക്കത്ത: സന്തോഷ് േട്രാഫി ഫുട്ബാൾ ഗ്രൂപ് ‘ബി’യിൽ ആറുതവണ ചാമ്പ്യന്മാരായ ഗോവയെ തരിപ്പണമാക്കി മിസോറമിെൻറ തുടക്കം. ആവേശകരമായ മത്സരത്തിൽ 3-1നാണ് 2014ലെ ജേതാക്കളായ മിസോറമിെൻറ ജയം. മറ്റൊരു മത്സരത്തിൽ പഞ്ചാബ്, ഒഡിഷയെ 2-1ന് തോൽപിച്ചു.
കളിയുടെ 11ാം മിനിറ്റിൽ ക്യാപ്റ്റൻ വിക്ടോറിനോ ഫെർണാണ്ടസിെൻറ ഗോളിലൂടെ ഗോവയാണ് മുന്നിലെത്തിയത്.
എന്നാൽ, അധികം വൈകുംമുമ്പ് മിസോറം പ്രഹരിച്ചു തുടങ്ങി. 25ാം മിനിറ്റിൽ ലാൽറിൻപുയയിലൂടെ അവർ സമനില പിടിച്ചു. രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച മിസോറം ലാൽ റുമാവിയയുടെ ഇരട്ട ഗോളിൽ (81, 83) വിജയമുറപ്പിച്ചു. രണ്ടാം അങ്കത്തിൽ ഒഡിഷക്കെതിരെ പിന്നിൽനിന്ന ശേഷമായിരുന്നു പഞ്ചാബിെൻറ തിരിച്ചുവരവ്. 62ാം മിനിറ്റിൽ അർപൻ ലക്ര ഒഡിഷക്കായി സ്കോർ ചെയ്തു. എന്നാൽ, ഏഴ് മിനിറ്റിനകം പഞ്ചാബ് ഒപ്പമെത്തി. സർബ്ജിതിെൻറ വകയായിരുന്നു ഗോൾ. 81ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ പഞ്ചാബിെൻറ വിജയവും ഉറച്ചു.
ബുധനാഴ്ച ഗ്രൂപ് ‘എ’യിൽ ബംഗാൾ മഹാരാഷ്ട്രയെയും, മണിപ്പൂർ, ചണ്ഡിഗഢിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.