^ ?????? ??????????? ????. ??????, ???????????? ??. ???????????, ?????? ???????????? ?????????? ??????????????????????

സ​ന്തോ​ഷ് േട്രാ​ഫി: സെമിയിൽ കേ​ര​ളം ഇ​ന്ന് ഗോ​വ​ക്കെ​തി​രെ

സന്തോഷ് േട്രാഫിയിൽ കേരളത്തിെൻറ ആദ്യ മൂന്ന് മത്സരങ്ങൾ കണ്ടവർ പറഞ്ഞു, പിള്ളേരു കൊള്ളാം. പക്ഷേ നാലാം മത്സരത്തിൽ മഹാരാഷ്ട്രയോട് ഓർക്കാപ്പുറത്തൊരു തോൽവി. ഒന്നല്ല രണ്ട് ഗോളിന്. ആ തിരിച്ചടി നല്ലതിനായിരിക്കുമെന്ന അഭിപ്രായമാണ് ഇപ്പോൾ എല്ലാവർക്കും. പരാജയത്തിൽനിന്ന് പാഠം പഠിച്ച് അടുത്ത മത്സരത്തിൽ നന്നായി കളിക്കാം. കേരളത്തിെൻറ പുലിക്കുട്ടികൾ പതുങ്ങിയത് ഒളിക്കാനല്ല കുതിക്കാൻ തന്നെയാവുമെന്ന് പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയുമാണ് മലയാളി കളിക്കമ്പക്കാർ. സന്തോഷ് േട്രാഫി സെമി ഫൈനലിൽ കേരളം ആതിഥേയരായ ഗോവക്കെതിരെ ബംബോലിം ജി.എം.സി സ്റ്റേഡിയത്തിൽ പോരിനിറങ്ങുന്നത് പഴയ ചില കണക്കുകൾ തീർക്കാൻ കൂടിയാണ്.

1996ൽ ഗോവയിൽ നിന്നുൾപ്പെടെ പല തവണ സെമിയിൽ തോൽപിച്ച് കലാശക്കളിക്കരികിൽ നിന്ന് കേരളത്തെ മടക്കി അയച്ചിട്ടുണ്ടിവർ. ശത്രുവിനെ അവരുടെ മടയിൽത്തന്നെ നേരിടാൻ കേരളം തയാർ. ജയിച്ചാൽ നാല് വർഷത്തിന് ശേഷം വീണ്ടും ഫൈനൽ.  രാത്രി ഏഴിനാണ് കേരളം-^ഗോവ മത്സരം. ഇതേ വേദിയിൽ വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന ആദ്യ സെമിയിൽ ബംഗാളിനെ മിസോറമും നേരിടും. ബാക്കിയൊക്കെ മൈതാനത്ത്.

പഠനം പരീക്ഷാത്തലേന്ന്
ആദ്യ റൗണ്ടിലെ നാല് മത്സരങ്ങളിലും ഗോൾ വഴങ്ങിയതാണ് കേരള ക്യാമ്പിനെ അലട്ടുന്ന പ്രധാന പ്രശ്നം. പ്രതിരോധം വേണ്ടത്ര ശക്തമല്ലെന്ന് ചുരുക്കം. പത്ത് ഗോൾ എതിർ ടീമിെൻറ വലയിലേക്കടിച്ചു കയറ്റിയപ്പോൾ ഏഴെണ്ണം തിരിച്ചുകിട്ടി. അവസാന കളിയിൽ സ്കോർ ചെയ്യാനുമായില്ല. ആക്രമണത്തിന് മുൻതൂക്കം നൽകുമ്പോഴും പ്രതിരോധത്തിലെ പഴുതടച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിടും. വീഴ്ചകളിൽ നിന്ന് പാഠം പഠിക്കാനാണ് പരിശീലകൻ വി.പി. ഷാജി താരങ്ങളെ ഉപദേശിക്കുന്നത്.

സെമി ഫൈനൽ തലേന്ന് അസോൽനയിലെ മൈതാനത്ത് ടീം ഒരു മണിക്കൂർ പരിശീലനം നടത്തി. ഹോട്ടലിൽ മടങ്ങിയെത്തിയ ശേഷം ഐസ് ബാത്തും. ഒന്നിടവിട്ട ദിവസങ്ങളിൽ കേരളത്തിെൻറ തുടർച്ചയായ അഞ്ചാമത്തെ മത്സരമാണ് ഇന്നത്തേത്. വിശ്രമമില്ലാത്തത് താരങ്ങളെ തളർത്തുന്നുണ്ടെങ്കിലും സെമി പ്രവേശനം നൽകിയ ആവേശം കളിക്കളത്തിൽ പ്രകടമാക്കാനാണ് ശ്രമം. വർഷങ്ങൾക്ക് ശേഷം കേരള ഫുട്ബാളിന് കിട്ടിയ മികച്ച 20 പേരാണ് ഇപ്പോഴത്തെ ടീമിലുള്ളതെന്നാണ് മുൻ താരങ്ങളടക്കം പറയുന്നത്.

അണ്ടർ 21 കേരളക്കരുത്ത്
അണ്ടർ 21 താരങ്ങളുടെ മികവ് നൽകുന്ന ഉൗർജം ചെറുതല്ല. ടീം നേടിയ പത്ത് ഗോളിൽ നാലെണ്ണം ഇവരുടെ വകയായിരുന്നു. മുന്നേറ്റ നിരയിൽ സഹൽ അബ്ദുസ്സമദ്, മിഡ്ഫീൽഡിൽ മുഹമ്മദ് പാറക്കോട്ടിൽ, ജിഷ്ണു ബാലകൃഷ്ണൻ, അസ്ഹറുദ്ദീൻ, പ്രതിരോധത്തിൽ നിഷോൺ സേവ്യർ എന്നിവരുണ്ട്. മുഹമ്മദും അസ്ഹറുദ്ദീനും പകരക്കാരായെത്തിയാണ് രണ്ട് വീതം ഗോൾ നേടിയത്. ആദ്യ മൂന്ന് മത്സരങ്ങളിലും മുഴുവൻ സമയവും കളിച്ച ജിഷ്ണു മധ്യനിരയിൽ നൽകുന്ന സംഭാവന ഏറെ വലുതാണ്. നാലാം മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ടായാണ് ജിഷ്ണു ഇറങ്ങിയത്. നിഷോൺ ബെഞ്ചിലിരിക്കാനാണ് സാധ്യത.

നാല് ഗോൾ നേടി ടൂർണമെൻറിൽ ലീഡ് ചെയ്യുന്ന ജോബി ജസ്റ്റിനായിരിക്കും ഇന്നും കേരളത്തിെൻറ തുറുപ്പ് ശീട്ട്. ഒപ്പം ക്യാപ്റ്റൻ ഉസ്മാനുമുണ്ടാവും. മധ്യനിരയിൽ സീസൺ മിന്നുന്ന ഫോമിലാണ്. ജിജോ ജോസഫുമുണ്ട് കൂടെ. പ്രതിരോധത്തിൽ ഷെറിൻ സാമും വി.വി. ശ്രീരാഗും പ്ലേയിങ് ഇലവനിൽ സ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. ഗോൾകീപ്പറായി വി. മിഥുനുമെത്തും. മഹാരാഷ്ട്രക്കെതിരെ ഗോളി ഉൾപ്പെടെ എട്ടു പേരെ മാറ്റി രണ്ടാം നിരയെയാണ് പരീക്ഷിച്ചത്.

ഐ.എസ്.എൽ പ്ലസ് ഗോവ
കേരളത്തെ നേരിടാനിറങ്ങുന്ന ഗോവയുടെ ഏറ്റവും വലിയ പ്ലസ് സ്വന്തം കാണികളുടെ പിന്തുണയാണ്. കളിച്ച നാലിൽ ഒരു മത്സരം പോലും തോറ്റില്ലെന്നതിലും അവർക്ക് ആശ്വസിക്കാം. രണ്ട് വീതം ജയവും സമനിലയുമായി എട്ട് പോയൻറുള്ള ഗോവ ഇക്കാര്യത്തിൽ കേരളത്തേക്കാൾ ഒരുപടി മുന്നിലാണ്. നിർണായകമായ അവസാന മത്സരത്തിൽ സർവിസസിനെതിരെ ഒരു ഗോളിന് പിന്നിലായിട്ടും രണ്ടെണ്ണം തിരിച്ചടിച്ച് വിജയവും സെമി ഫൈനൽ ടിക്കറ്റും കൈക്കലാക്കാൻ ആതിഥേയർക്കായി.

രണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് താരങ്ങൾ ഗോവൻ സംഘത്തിലുണ്ട്, ക്യാപ്റ്റൻ ഫ്രാൻസിസ് ഫെർണാണ്ടസും ഡിഫൻഡർ നിക്കോളോ മരിയാനോ കൊളാസോയും. എഫ്.സി പുണെ സിറ്റിയുടെ താരമായ ഫ്രാൻസിസ്, ഇന്ത്യൻ ദേശീയ ടീമിനായി 30ഓളം മത്സരങ്ങളും കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഗോളുകൾ വരെ സ്വന്തം പേരിലുള്ളയാളാണ് ഐ ലീഗിൽ നിരവധി മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ഈ മിഡ്ഫീൽഡർ. ഐ.എസ്.എല്ലിൽ എഫ്.സി ഗോവയുടെ താരമാണ് നിക്കോളോ കൊളാസോ. അണ്ടർ 21 ഫോർവേഡ് ലിസ്റ്റൻ കൊളാസോ അപകടകാരിയാണ്. മറ്റു അണ്ടർ 21 കളിക്കാരായ ആരൺ ഡിസിൽവ, ലതേഷ് മേന്ദ്രക്കർ എന്നിവരെയും പിടിച്ചുകെട്ടാൻ കേരള ഡിഫൻഡർമാർ വിയർപ്പൊഴുക്കേണ്ടി വരും.

മിസോറം Vs ബംഗാൾ
ഗ്രൂപ് എയിലെ ഒന്നാം സ്ഥാനക്കാരാണ് ബംഗാൾ. നാല് മത്സരങ്ങളിൽ മൂന്നും ജയിച്ച് സെമി ഫൈനലിലെത്തിയവർ. ഒന്ന് സമനിലയിലുമായി. മുഹമ്മദൻസ് താരങ്ങൾക്ക് മുൻതൂക്കമുള്ള അവർ ബംഗാൾ ഫുട്ബാളിെൻറ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്. വടക്കുകിഴക്കൻ ഫുട്ബാളിെൻറ ശക്തിദുർഗമെന്നറിയപ്പെടുന്ന മിസോറം കേരളത്തോട് മാത്രമാണ് പരുങ്ങിയത്. അതിെൻറ കണക്കുതീർത്ത് റെയിൽവേസിനെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകർത്തായിരുന്നു സെമി ഫൈനൽ പ്രവേശനം. നിലവിലെ ചാംപ്യന്മാരായ സർവിസസും റണ്ണേഴ്സ് അപ്പും പുറത്തായ സ്ഥിതിക്ക് ഇത്തവണത്തെ സന്തോഷ് േട്രാഫി കിരീടത്തിന് വേറെ അവകാശികളെത്തും.

കളി കാണാൻ കേരളം ഗോവയിലേക്ക്
മഡ്ഗാവ്: സെമി ഫൈനൽ മത്സരം ആസ്വദിക്കുന്നതിനായി നിരവധി മലയാളി ഫുട്ബാൾ േപ്രമികളാണ് ഗോവയിലെത്തിക്കൊണ്ടിരിക്കുന്നത്. ഗ്രൂപ്പ് റൗണ്ടിൽ കേരളത്തിെൻറയും ഗോവയുടെയും ചില മത്സരങ്ങൾ ഒഴിച്ചാൽ ഗാലറി കാലിയായിരുന്നു. ആതിഥേയരുടെ അവസാന കളിക്ക് നിരവധി നാട്ടുകാരെത്തി. കേരളത്തിെൻറ മത്സരങ്ങൾ കാണാൻ ഏതാനും മലയാളികളുമുണ്ടായിരുന്നു. ടീം സെമിയിലെത്തിയതോടെ നൂറുകണക്കിന് പേരാണ് ഗോവയിലേക്ക് തിരിച്ചത്. ഇവരുടെയും ആതിഥേയ കാണികളുടെയും സാന്നിധ്യം ഇന്ന് ഗാലറി നിറക്കും.

Tags:    
News Summary - santhosh trophy kerala vs goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.