???????? ??????? ????????????? ???? ??? ??????? ?????? ??????????? ??????????????

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിന് ഇന്ന് കിക്കോഫ്

കോഴിക്കോട്:  ഇടവേളകള്‍ക്ക് ശേഷം കോഴിക്കോടന്‍ മണ്ണില്‍  വിരുന്നത്തെിയ സന്തോഷ് ട്രോഫി ഫുട്ബാളിന് വ്യാഴാഴ്ച കിക്കോഫ്. 71ാമത് ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണ മേഖലയില്‍ നിന്നുള്ള ടീമുകളെ നിര്‍ണയിക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്ക് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് പന്തുരുളും. വൈകീട്ട് നാലിന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യും.

ആദ്യ ദിനത്തില്‍ കളത്തിലിറങ്ങുന്ന കേരളം  ഗ്രൂപ് ‘എ’യില്‍ പുതുച്ചേരിയെ നേരിടും. യുവനിരയുടെ കരുത്തുമായി ബൂട്ട് കെട്ടുന്ന ആതിഥേയരെ നയിക്കുന്നത് എസ്.ബി.ടി താരം പി. ഉസ്മാനാണ്. മറുഭാഗത്ത് സുകുമാരന്‍െറ നായകത്വത്തിലാണ് പുതുച്ചേരി  ഇറങ്ങുന്നത്. കേരളത്തെ നേരിടാന്‍ നാലു മലയാളി താരങ്ങളുമായാണ് പുതുച്ചേരിയുടെ വരവ്.  സ്വന്തം മണ്ണില്‍ വിജയക്കൊടി പാറിച്ചു തുടങ്ങാമെന്നു തന്നെയാണ് കേരളത്തിന്‍െറ പ്രതീക്ഷ. പുതുച്ചേരിക്കെതിരെ വൈകീട്ട് നാലുമണിക്കാണ് കേരളത്തിന്‍െറ ആദ്യ മത്സരം.  ഉച്ചക്ക് 1.45ന്  നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍  കര്‍ണാടക ആന്ധ്രപ്രദേശിനെ നേരിടും. സര്‍വീസസ്, തമിഴ്നാട്, തെലങ്കാന, ലക്ഷദ്വീപ് എന്നീ ടീമുകളാണ് ഗ്രൂപ് ബിയില്‍ യോഗ്യതറൗണ്ടില്‍ മത്സരിക്കുന്നത്.

 ഒരു ദിവസം രണ്ട് മത്സരം വീതം പന്ത്രണ്ട് മത്സരങ്ങളാണ് എട്ട് ടീമുകള്‍ പങ്കെടുക്കുന്ന പ്രാഥമിക റൗണ്ടില്‍ അരങ്ങേറുക. ഓരോ ഗ്രൂപ്പില്‍നിന്നും ഒരു ടീം വീതം രണ്ടു ടീമുകളാണ് ദക്ഷിണ മേഖലയില്‍നിന്നും ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടുക. നാല് സോണുകളിലുള്ള രണ്ട് ടീമുകള്‍ വീതമാണ് ടൂര്‍ണമെന്‍റിന്‍െറ രണ്ടാംഘട്ടത്തില്‍ മാറ്റുരക്കുക. നിലവില്‍ സര്‍വിസസാണ് സന്തോഷ് ട്രോഫി ജേതാക്കള്‍.

മലയാളി പ്രതീക്ഷയില്‍ പുതുച്ചേരി
നാലു സീനിയര്‍ താരങ്ങളും ബാക്കി പുതുമുഖങ്ങളുമായാണ് പുതുച്ചേരിയും സന്തോഷ് ട്രോഫിക്കത്തെിയത്. കേരളത്തിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന കളിക്കാരാണ് പുതുച്ചേരി ടീമിലുള്ളത്. സീനിയര്‍ താരങ്ങളായ ഡാനിയല്‍ റോക്കും ആല്‍ബിനും ബാലാജിയും രണ്ട് തവണവീതം സന്തോഷ്ട്രോഫി ടീമില്‍ ഇടം നേടിയവരാണ്. റഫീഖ് (തൃശൂര്‍), നിധിന്‍ (തിരുവനന്തപുരം), നിസാം (വയനാട്), അജ്മല്‍ (പാലക്കാട്) എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യം. ഗ്രൂപ്പില്‍ കേരളത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തില്ളെങ്കിലും കൂടുതല്‍ പുതുമുഖങ്ങളായതിനാല്‍ പ്രവചനം അസാധ്യമാണ്.  

കരുത്ത് തെളിയിക്കാന്‍ കേരളം
പരിചയസമ്പന്നരും പുതുമുഖങ്ങളും ഉള്‍പ്പെട്ട ടീമാണ് ഇക്കുറി കേരളത്തിനായി മാറ്റുരക്കുന്നത്. ഉച്ചവെയിലിലും ചൂടിലും മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്ന് കേരളത്തിന് ആത്മവിശ്വാസം. സ്വന്തം നാട്ടിലാണ് മത്സരമെന്നത് മുന്‍തൂക്കം. 11 പുതുമുഖ താരങ്ങളില്‍ ആറ് പേരും അണ്ടര്‍ 19 താരങ്ങളാണ്. എട്ട് പേര്‍ മുന്‍ സന്തോഷ്ട്രോഫി താരങ്ങള്‍. സീനിയര്‍ താരങ്ങളായ ഉസ്മാനും ഷിബിന്‍ ലാലുമടങ്ങുന്ന ടീം വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.
തിരുവനന്തപുരം എല്‍.എന്‍.സി.പിയില്‍ നടന്ന പരിശീലന ക്യാമ്പിന് ശേഷം തെരഞ്ഞെടുത്ത 20 അംഗ ടീമാണ് കേരളത്തിനായിറങ്ങുന്നത്. ഗ്രൂപ്പില്‍ കരുത്തര്‍ കേരളം തന്നെയാണെങ്കിലും മറ്റു ടീമുകളെ ചെറുതായി കാണാനാവില്ല.

സമയക്രമവും ടീമിന്‍െറ ഒത്തിണക്കവും കളിയെ കാര്യമായി സ്വാധീനിക്കുന്ന ഘടങ്ങളാണ്. കാണികളുടെ പിന്തുണയാണ് ടീമിന് ഊര്‍ജമെന്ന് ക്യാപ്റ്റന്‍െറ വാക്കുകളില്‍ വ്യക്തം. സന്തുലിത ടീമാണ് കേരളത്തിന്‍െറതെന്ന് പരിശീലകന്‍ വി.പി. ഷാജി പറഞ്ഞു. റിസര്‍വ് കളിക്കാരിലും ടീം മികച്ചതാണെന്നും മുഴുവന്‍ മത്സരങ്ങളിലും വിജയിച്ച് പ്രാഥമിക റൗണ്ട് കടക്കുകയെന്ന ഒറ്റ ലക്ഷ്യത്തിലാണ് ടീമെന്നും ഷാജി പറഞ്ഞു.

പ്രവേശനം സൗജന്യം
കോഴിക്കോട്: കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ ഗാലറിയിലേക്ക് കാണികള്‍ക്ക് പ്രവേശനം സൗജന്യം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പടിഞ്ഞാറേ ഗ്യാലറിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ചെയര്‍സീറ്റുകള്‍ പ്രത്യേക ക്ഷണിതാക്കള്‍ക്ക് മാത്രമായിരിക്കും.

Tags:    
News Summary - SANTHOSH TROPHY FOOTBALL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.