മുംബൈ: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് ഗോവ വേദിയാവും. കിരീടപ്രതീക്ഷയോടെ ഒരുങ്ങുന്ന കേരളത്തെ കാത്തിരിക്കുന്നത് മരണഗ്രൂപ്പിലെ പോരാട്ടം. മാര്‍ച്ച് 12ന് തുടങ്ങുന്ന ഫൈനല്‍ റൗണ്ടില്‍ രണ്ട് ഗ്രൂപ്പുകളിലായി പത്ത് ടീമുകളാണ് മാറ്റുരക്കുന്നത്.
ഗ്രൂപ് ‘എ’യില്‍ സര്‍വിസസ്, ഗോവ, മേഘാലയ, ചണ്ഡിഗഢ്, പശ്ചിമ ബംഗാള്‍ എന്നീ ടീമുകളും. കേരളം ഉള്‍പ്പെട്ട ‘ബി’ ഗ്രൂപ്പില്‍ ശക്തരായ മിസോറം, റെയില്‍വേസ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ ടീമുകളുമാണുള്ളത്. മാര്‍ച്ച് 15നാണ് കേരളത്തിന്‍െറ ആദ്യ മത്സരം. മലയാളി താരങ്ങളുടെ കരുത്തില്‍ കളിക്കുന്ന റെയില്‍വേയാണ് ആദ്യ എതിരാളി. 17ന് പഞ്ചാബിനെയും, 19ന് മിസോറമിനെയും, 21ന് മഹാരാഷ്ട്രയെയും കേരളം നേരിടും. ഇരു ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലില്‍ ഇടം നേടും. സെമി ഫൈനലുകള്‍ 23നും, ഫൈനല്‍ 25നും നടക്കും.
ഉസ്മാന്‍െറ നേതൃത്വത്തിലുള്ള ടീം കോഴിക്കോട് നടന്ന ദക്ഷിണ മേഖല യോഗ്യത മത്സരത്തില്‍ ഗ്രൂപ് ജേതാക്കളായാണ് ഫൈനല്‍ റൗണ്ടിലിടം നേടിയത്. യോഗ്യത ഉറപ്പാക്കിയ ശേഷം ഒന്നര മാസത്തിലേറെയായി കോച്ച് വി.പി. ഷാജിക്കു കീഴില്‍ തിരുവനന്തപുരത്ത് കഠിന പരിശീലനത്തിലാണ് ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.