കൊച്ചി: മുഖ്യ പരിശീലകൻ ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിനു പിന്നാലെ കേരള ബ്ലാസ്റ് റേഴ്സ് നായകൻ ഉൾപ്പെടെ കളംമാറുന്നു. ഇന്ത്യൻ ടീമിെൻറ കരുത്തനായ പ്രതിരോധതാരവും ബ്ലാ സ്റ്റേഴ്സ് നായകനുമായ സന്ദേശ് ജിങ്കാൻ ഉൾപ്പെടെയുള്ള പ്രമുഖരാണ് ടീം വിടാനൊരുങ്ങ ുന്നത്. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലൂടെയാകും താരങ്ങൾ പുറത്തുപോകുക. ടീം ഒത്തിണക്കത്തെ ബാധിക്കുന്ന തീരുമാനത്തെ ഉൾക്കൊള്ളാൻ കഴിയാതെ ബ്ലാസ്റ്റേഴ്സിലെ മലയാളി താരങ്ങൾ ഉൾപ്പെടെ പുതിയ താവളം തേടുന്നതായി ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. മികച്ച പ്രകടനത്തിലൂടെ മലയാളി ആരാധകരുടെ മനസ്സിൽ ചേക്കേറിയ താരങ്ങളാണ് ബ്ലാസ്റ്റേഴ്സിൽനിന്ന് പോകുന്നത്.
ജിങ്കാനൊപ്പം മലയാളി താരം സി.കെ. വിനീത്, യുവതാരം ഹാളിചരൺ നർസാരി, ഗോൾകീപ്പർമാരായ ധീരജ് സിങ്, നവീൻ കുമാർ എന്നിവരും ട്രാൻസ്ഫർ വിൻഡോയിലൂടെ പുറത്തുപോയേക്കുമെന്നാണ് സൂചന. ജിങ്കാനെ എ.ടി.കെ സ്വന്തമാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. വിനീത് പഴയ ക്ലബായ ബംഗളൂരുവിലേക്കു മടങ്ങിപ്പോകാനാണ് സാധ്യത. ഈ സീസണിെൻറ തുടക്കത്തിൽ അത്തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒടുവിൽ വിനീത് ബ്ലാസ്റ്റേഴ്സിൽ തുടരുകയായിരുന്നു. വളരെ പ്രതീക്ഷയോടെയെത്തിയെങ്കിലും പ്രകടനത്തിൽ വിനീതും നർസാരിയുമൊക്കെ ഏറെ പിന്നിൽ പോയിരുന്നു. അതേസമയം, ജെയിംസിെൻറ അഭാവമാണ് ഗോൾവലക്കു മുന്നിൽ മികച്ച പ്രകടനം നടത്തുന്ന ധീരജ് സിങ്ങിെൻറ തീരുമാനത്തിനു പിന്നിൽ.
ഏതാനുംപേരെ വിറ്റഴിച്ച് പുതിയ കളിക്കാരെ ഉൾക്കൊള്ളാനുള്ള തീരുമാനത്തെ ടീം മാനേജ്മെൻറും ശരിവെക്കുന്നുണ്ട്. സീസണിലെ മോശം പ്രകടനത്തിനൊപ്പം ആരാധകരും കൈവിട്ടത് മാനേജ്മെൻറിനെ നിരാശപ്പെടുത്തിയിരുന്നു. പ്രതീക്ഷിച്ച പ്രകടനം നടത്താതിരുന്നവരെ ഒഴിവാക്കി യുവതാരങ്ങളെ ഉൾക്കൊള്ളിക്കാനാണ് നീക്കം. അണ്ടർ 17 ലോകകപ്പ് താരം നോങ്ദംബ നയ്റോമിനെ വായ്പാടിസ്ഥാനത്തിൽ ടീമിലെത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.