വനിത സാഫ്​ കപ്പ്​: അഞ്ചാമതും ഇന്ത്യ ചാമ്പ്യന്മാർ

ബെറാട്​നഗർ: വനിത സാഫ്​ കപ്പിൽ എതിരാളികളില്ലാതെ ടീം ഇന്ത്യ. ഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ നേപ്പാളിനെ 3-1ന്​ തോൽ പിച്ചു. ഇതോടെ തുടർച്ചയായ അഞ്ചാം തവണയും ഇന്ത്യതന്നെ ജേതാക്കൾ. സാഫ്​ കപ്പ്​ ടൂർണമ​െൻറിൽ തോൽവിയറിയാതെ ഇന്ത്യയ ുടെ കുതിപ്പ്​ 23 മത്സരങ്ങളിലേക്കെത്തി.

ആതിഥേയ​ർക്കെതിരെ കടുപ്പമുള്ള പോരാട്ടമായിരുന്നു ഇന്ത്യക്ക്​. വലതുവിങ്ങിൽ ഗ്രേസ്​ ഡാങ്​മെയിലൂടെയായിരുന്നു നേപ്പാളിനെതിരെ ഇന്ത്യയുടെ ആക്രമണങ്ങളത്രയും. നിരവധി അവസരങ്ങൾക്കൊടുവിൽ 26ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽ​ ഇന്ത്യ ആദ്യം മുന്നിലെത്തി​. ​30 വാര അകലെനിന്നുള്ള ഫ്രീകിക്ക്​, റൈറ്റ്​ ബാക്ക്​ ഡാൽമിയ ചിബർ അടിച്ചുകയറ്റി. ബംഗ്ലാദേശിനെതിരായ സെമിയിലും ചിബർ ​തന്നെയായിരുന്നു ഇന്ത്യയുടെ ആദ്യ ഗോൾ നേടിയത്​. പക്ഷേ, അധികം വൈകാതെ ആതിഥേയർ സമനില പിടിച്ചു. സബ്രിതയാണ് ​(34)​ സ്​കോറർ.

രണ്ടാം പകുതിയിൽ ആക്രമണം കനപ്പിച്ച ഇന്ത്യ രണ്ടു ഗോളുമായി തിരിച്ചുവന്നു. 63ാം മിനിറ്റിൽ വിങ്ങർ ഗ്രെയ്​സ്​ ദാങ്​മായാണ്​ ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക്​ തിരിച്ചെത്തിച്ചത്​. പകരക്കാരിയായിറങ്ങിയ അഞ്​ജു തമാങ്ങും (78) ഗോൾ നേടിയതോ​െട മെയ്​മോൾ റോക്കിയുടെ ഇന്ത്യൻ ടീം ജയം ഉറപ്പിച്ചു. 2010ൽ തുടങ്ങിയ ഇൗ വനിത ചാമ്പ്യൻഷിപ്പിൽ ഇതോ​െട ഇന്ത്യക്ക്​ എതിരാളികളില്ലെന്ന്​ ഉറപ്പായി.

Tags:    
News Summary - SAFF Cup: Indian women clinch 5th straight title with win over Nepal-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT