A അസുബുക്ക: റഷ്യക്കാർക്ക് അവരുടേതായി ഒരു അക്ഷര ക്രമമുണ്ട്. അസുബുക്ക. പത്താം നൂറ്റാണ്ടിെൻറ മധ്യകാലത്ത് രൂപംകൊണ്ട ഈ അക്ഷരമാല ക്രിലിക് ലിപി എന്നും അറിയപ്പെടുന്നു. സ്ലാവ്യൻ സംസ്കാരത്തിെൻറ ഭാഗമായി രൂപംകൊണ്ട അക്ഷരമാല റഷ്യക്കാരുടേതു മാത്രമായത് പീറ്റർ ദ ഗ്രേറ്റ് ചക്രവർത്തിയുടെ കാലത്താണ്. ലാറ്റിൻ ലിപികൾ കടമെടുത്ത് പരിഷ്കരിച്ചതോടെ അതൊരു ലോക ഭാഷയുമായി. ആധുനിക സാഹിത്യത്തിൽ നിരവധി നൊേബൽ പുരസ്കാരങ്ങൾ അടക്കം ഈ ലിപികൊണ്ട് എഴുതപ്പെട്ട കൃതികൾ നേടിയെടുത്തു.
B ബ്രൗൺ ബെയർ: ചാരനിറത്തിലുള്ള കരടിയാണ് റഷ്യക്കാരുടെ മുഖമുദ്ര. സ്നേഹവും ദേഷ്യവും പങ്കിടുന്നതും കരടിയിലൂടെതന്നെ. അരിശം വരുമ്പോൾ അയൽരാജ്യക്കാർ റഷ്യക്കാരെ ‘എടാ ബ്രൗൺ കരടി’ എന്നു വിളിക്കും. സ്നേഹം വരുമ്പോൾ അമ്മമാർ മക്കളെ കെട്ടിപ്പിടിച്ച് ചേർത്തുനിർത്തി വിളിക്കുന്നത് ‘മൈ ഡിയർ ബെയർ’ എന്നും. അങ്ങനെ റഷ്യക്കാരുടെ ജീവിതത്തിൽനിന്ന് ഒഴിവാക്കിനിർത്താനാകാത്ത ചാരനിറമുള്ള കരടി ‘മിഷ’യായിരുന്നു 1980 റഷ്യൻ ഒളിമ്പിക്സിെൻറ ഭാഗ്യമുദ്ര.
C ക്രിസ്തു മതം: മുൻ കമ്യൂണിസ്റ്റ് രാജ്യമായിരുന്ന റഷ്യ ഒരു ക്രിസ്തുമത രാഷ്ട്രമാണ്. 75 ശതമാനവും റഷ്യൻ ഓർത്തഡോക്സ് ക്രിസ്തീയ സഭയിൽ അംഗങ്ങൾ. സുപ്രധാന രാഷ്ട്രീയമായ തീരുമാനങ്ങളിലെ അവസാന വാക്കുപോലും ഓർത്തഡോക്സ് സഭയുടെ അധിപെൻറ അംഗീകാരത്തോടുകൂടിയായിരിക്കും.
D ഡാഷ് കാം: റഷ്യക്കാരുടെ പുതിയ വിനോദമാണ് ഡാഷ് കാം എന്ന വാഹനങ്ങളിലെ ചെറിയ കാമറകൾ. അപകടങ്ങൾ ഒഴിവാക്കാനായി കണ്ടെത്തിയ യന്ത്രക്കണ്ണുകൾ ക്രിമിനൽ ആവശ്യങ്ങൾക്കുകൂടി ഉപയോഗിച്ചുതുടങ്ങിയതോടെ അത് റഷ്യൻ ജീവിതത്തിെൻറ ഭാഗവുമായി. കാറുകളിലെ ഡാഷ് ബോർഡുകളിൽ ഉപയോഗിക്കുന്ന ഇത്തരം ചെറു കാമറകളുടെ ലോകവിപണിയായി ചുരുങ്ങിയ കാലംകൊണ്ട് റഷ്യ മാറിക്കഴിഞ്ഞു.
E െഎസൻസ്റ്റൈൻ: റഷ്യക്കാർക്കുമുണ്ടൊരു െഎസൻസ്റ്റൈൻ. ജർമൻകാരുടെ െഎൻസ്റ്റൈൻ ശാസ്ത്രലോകത്തിെൻറ അധിപനായിരുന്നുവെങ്കിൽ റഷ്യൻ സിനിമയുടെ അധിപനായിരുന്നു സെർജി മിഹാലെയെവിച്ച് െഎസൻസ്റ്റൈൻ. റഷ്യക്കാർക്ക് ഒരു ചലച്ചിത്രസംസ്കാരമുണ്ടാക്കിയ മഹാരഥൻ. നിശ്ശബ്ദ ചിത്ര കാലത്തുതന്നെ മൊണ്ടാഷ് വിഭാഗത്തിെൻറ അവതാരകനായി. 1925ൽ അദ്ദേഹം സംവിധാനം ചെയ്ത നിശ്ശബ്ദ ചിത്രങ്ങളായ ‘സ്ട്രൈക്ക്’, ‘ ബാറ്റിൽഷിപ് പൊറ്റൻകിൻ’ എന്നിവ ചലച്ചിത്രവിസ്മയങ്ങളായി. ചരിത്രത്തിലെ 11 ചിത്രങ്ങളിൽ ഒന്നായി സൗണ്ട് മാഗസിൻ തിരഞ്ഞെടുത്തതിൽ ഒന്നായിരുന്നു ബാറ്റിൽഷിപ് പൊറ്റൻകിൻ.
F ഫെമിനിസം: റഷ്യ ഒരു പെണ്ണരശുനാടാണ്. 45 ശതമാനമാണ് സ്ത്രീകളുടെ ജനസംഖ്യ. സമൂഹത്തിൽ ഏറ്റവും സ്വാധീനമുള്ള തൊഴിൽവിഭാഗങ്ങളിൽ അവരുടെ പങ്കാളിത്തം പുരുഷന്മാർക്ക് ഒപ്പമോ അതിനു മുകളിലോ ആണ്. ഏറ്റവും കൂടുതൽ വനിത ഡോക്ടർമാരുള്ള രാജ്യവുമാണ് റഷ്യ. അമ്മമാർക്ക് കൂടുതൽ സ്വാധീനമുള്ള നാടായും അറിയപ്പെടുന്നു. റഷ്യയിൽനിന്നുള്ള വാലൻറീന തെരഷ്ക്കോവയായിരുന്നു ആദ്യ വനിത ബഹിരാകാശസഞ്ചാരി എന്നതും റഷ്യക്കാരുടെ പെൺകരുത്തിനു തെളിവാണ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.