മോസ്കോ: റഷ്യയുടെ ഇതിഹാസ ഗോൾ കീപ്പർ െഎഗോർ അകിൻഫീവ് രാജ്യാന്തര ഫുട്ബാളിൽനിന്ന് വിരമിച്ചു. േലാകകപ്പിൽ റഷ്യൻ നായകനായിരുന്ന അകിൻഫീവ് 111 മത്സരങ്ങളിൽ ടീമിെൻറ കുപ്പായമണിഞ്ഞ ശേഷമാണ് വിരമിക്കൽ പ്രഖ്യാപിക്കുന്നത്. 18ാം വയസ്സിൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച അകിൻഫീവ് പിന്നീടുള്ള 15 വർഷക്കാലം റഷ്യയുടെ ഒരേയൊരു ഗോൾകീപ്പറായി വലകാത്തു.
‘‘ഏതൊരു കഥക്കും തുടക്കവും ഒടുക്കവുമുണ്ടാവും. ദേശീയ ടീമിനൊപ്പമുള്ള എെൻറ കഥ അവസാനിപ്പിക്കാനുള്ള സമയമാണിത്. യുവതാരങ്ങൾക്കായി വഴിമാറുകയാണ്. ലോകകപ്പിൽ റഷ്യയെ നയിക്കാനായെന്നത് മഹത്തായ അംഗീകാരമായി’’ -വിരമിക്കൽ പ്രഖ്യാപനത്തിൽ അകിൻഫീവ് പറഞ്ഞു.
2014 ബ്രസീൽ ലോകകപ്പിലും റഷ്യ സെമിയിലെത്തിയ 2008 യൂറോ കപ്പിലും അകിൻഫീവാണ് വല കാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.