റൊണാൾഡോയുടെ ഹോട്ടലുകൾ കൊറോണ ആശുപത്രിക്കായി വിട്ടുകൊടുക്കുമെന്ന്​ അഭ്യൂഹം

ടൂറിൻ: കൊറോണ വൈറസ്​ ലോകമാകെ ഭീതി പടർത്തുന്നതിനിടെ പോർച്ചുഗീസ്​ സൂപ്പർതാരം ക്രിസ്​റ്റ്യാനോ റൊണാൾഡോ വാർത്തകളിൽ ഇടം പിടിക്കുന്നു. ത​​​​​​​െൻറ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ കൊറോണ വൈറസ്​ ബാധിതർക്കായുള്ള ആശുപത്രി കളായി മാറ്റാൻ വിട്ടുകൊടുക്കുമെന്ന്​ റൊണാൾഡോ പറഞ്ഞതായി അന്താരാഷ്​ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്ന ു. എന്നാൽ പരക്കുന്നത്​ വ്യാജവാർത്തയാണെന്ന​ും റിപ്പോർട്ടുകളുണ്ട്​. സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട് ടില്ല.

പെസ്​താന സി.ആർ 7 എന്ന ബ്രാൻഡ്​ ​നെയിമിലുള്ള ഹോട്ടലുകളാണ്​ സൗജന്യമായി വിട്ടുകൊടുക്കുക എന്നാണ്​ അഭ്യൂഹം​. ഡോക്​ടർമാർക്കും ആരോഗ്യപ്രവർത്തകർക്കുമുള്ള തുക റൊ​ണാൾഡോ കൊടുക്കുമെന്നും റി​പ്പോർട്ടുകളുണ്ട്​. റൊണാൾഡോയെ അഭിനന്ദിച്ച്​ ഇംഗ്ലീഷ്​ ഇതിഹാസം ഗാരി ലിനേക്കർ ഉൾപ്പെടെയുള്ളവർ ട്വീറ്റ്​ ചെയ്തിട്ടുണ്ട്​.

യുവൻറസിലെ സഹതാരമായ ഡാനിയൽ റുഗാനിക്ക്​ കൊറോണ സ്ഥിരീകരിച്ചതിന്​ തുടർന്ന്​ റൊണാൾഡോയടക്കമുള്ള മുഴുവൻ താരങ്ങളും നിരീക്ഷണത്തിലാണ്​. ജീവകാരുണ്യ പ്രവർത്തനങ്ങളിലുടെ റൊണാൾഡോ ലോകത്തി​​​​​​െൻറ കയ്യടി മുമ്പും നേടിയിരുന്നു.

ആരോഗ്യമേഖലയിൽ നിന്നുള്ള നിർദേശങ്ങൾ എല്ലാവരും അനുസരിക്കണമെന്നും വീടുകളിൽ തന്നെയിരിക്കണമെന്നും ഈ മോശം കാലത്തെയും നാം അതിജീവിക്കുമെന്നും ലയണൽ മെസ്സി ഇൻസ്​റ്റ ഗ്രാമിലുടെ അറിയിച്ചിരുന്നു.

Tags:    
News Summary - Ronaldo will transform hotels to help fight Coronavirus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.