അ​തു​താ​നി​ത​ല്ല​ല്ലോ​യെ​ന്ന്​ വ​ർ​ണ്യ​ത്തി​ലാ​ശ​ങ്ക

ലിസ്ബൻ: കളത്തിൽ സുന്ദരമായി പന്തുതട്ടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖത്തിനും സൗന്ദര്യമില്ലെന്ന് ആരും പറയില്ല. നിരവധി പരസ്യചിത്രങ്ങളിൽ മോഡലും മാസികകളിൽ ‘കവർ ബോയും’ ആയ റൊണാൾഡോയെ വിരൂപമാക്കി ഒരു പ്രതിമ ശ്രദ്ധയും വിമർശനങ്ങളും ഏറ്റുവാങ്ങുകയാണ്. സ്വന്തം നാടായ മെദീരയിലെ ഫുഞ്ചൽ വിമാനത്താവളത്തിന് കഴിഞ്ഞദിവസം സൂപ്പർതാരത്തിെൻറ പേരുനൽകി ആദരിച്ചിരുന്നു. നാലുവട്ടം ലോകഫുട്ബാളറായ റൊണാൾഡോ കഴിഞ്ഞ  യൂറോകപ്പിൽ പറങ്കിപ്പടയെ ജേതാക്കളാക്കിയതിെൻറ ആദരസൂചകമായാണ് വിമാനത്താവളത്തിന് താരത്തിെൻറ  പേരിട്ടതും അർധകായ പ്രതിമ സ്ഥാപിച്ചതും. എന്നാൽ, പ്രതിമ അനാവരണം ചെയ്തപ്പോഴാണ് എല്ലാരും ഞെട്ടിയത്. മുഖം ചളുങ്ങി, കഴുത്തിലെ എല്ലുകൾ ഉന്തി, സമചതുരമായ തലയുമായി ഒരു റൊണാൾഡോ. 

പോർചുഗീസ് പ്രസിഡൻറ് റെബല്ലോ ഡിസൂസയും പ്രധാനമന്ത്രി അേൻറാണിയോ കോസ്റ്റയും റൊണാൾഡോക്കൊപ്പം അനാവരണ ചടങ്ങിനെത്തിയിരുന്നു. പ്രതിമ കണ്ട് താരം കാര്യമായ എതിരഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. ഫുഞ്ചൽ വിമാനത്താവളത്തിന് തെൻറ പേരിട്ടതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് റൊണാൾഡോ ട്വിറ്ററിൽ പറഞ്ഞു. എന്നാൽ, സാമൂഹികമാധ്യമങ്ങളില കളിയാക്കൽ ട്രോളുകൾ ഒഴുകുകയാണ്. അന്യഗ്രഹ ജീവിയാണെന്നും കാർട്ടൂൺ കഥാപാത്രമാണെന്നും വിമർശകർ പറയുന്നു. ഒരു സുന്ദരനെ ഇങ്ങനെ അപമാനിക്കാമോ എന്നാണ് ആരാധികമാർ നെഞ്ചുരുകി ചോദിക്കുന്നത്. മുൻ െഎറിഷ് ഫുട്ബാൾ താരം നിയാൽ ക്വിനിനെ  അനുസ്മരിപ്പിക്കുന്ന മസിലുകളാണ് പ്രതിമയുടെ മുഖത്തെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. 2014ൽ റൊണാൾഡോയുടെ പൂർണകായ പ്രതിമ അനാവരണം ചെയ്തപ്പോഴും വിമർശനങ്ങളുയർന്നിരുന്നു. 

ലോകത്തെ മികച്ച പല താരങ്ങളുടെയും  പ്രതിമകൾക്ക് യഥാർഥ  മുഖസാദൃശ്യമില്ലെന്നതാണ് സത്യം. ചിലി, കോപ അമേരിക്ക നേടിയപ്പോൾ അലക്സി സാഞ്ചസിെൻറ പ്രതിമ നിർമിച്ചിരുന്നു. പ്ലാസ്റ്റിക് പാവക്കുട്ടിയെപ്പോലെ തോന്നിക്കുന്നതായിരുന്നു അത്. േബ്വനസ് എയ്റിസിലെ ബൊക്ക ജൂനിയേഴ്സ് മ്യൂസിയത്തിലെ ഡീഗോ മറഡോണയുടെ പ്രതിമ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല.  യൗവനത്തിലെ മറഡോണയാണ് ഇവിടെയുള്ളത്. ലോകചരിത്രത്തിൽ തന്നെ ഫുട്ബാൾ താരങ്ങളുടെ എറ്റവും മോശം പ്രതിമ കാമറൂണിെൻറ സാമുവൽ എറ്റുവിേൻറതാകും. കാമറൂണിലെ ന്യൂബെല്ലയിലാണ് 2009ൽ അനാവരണംചെയ്ത എറ്റുവിെൻറ കോൺക്രീറ്റ് പ്രതിമയുള്ളത്. മുൻ ഇംഗ്ലണ്ട് കോച്ച് സ്വെൻ ഗൊരാൻ എറിക്സണിെൻറ ആദരസൂചകമായി ജന്മനാടായ സ്വീഡനിൽ സ്ഥാപിച്ച പ്രതിമയും ഇതേ ഗണത്തിൽപ്പെടും. 
 
Tags:    
News Summary - ronaldo statue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.