'യുവേഫ പ്ലെയർ ഒാഫ്​ ദി ഇയർ'; മത്സരം സലാഹും മോഡ്രിച്ചും റൊണാൾഡോയും തമ്മിൽ

യുവേഫയുടെ 2017-18 സീസണിലെ  മികച്ച താരത്തെ കണ്ടെത്താനുള്ള നാമനിർദേശ പട്ടിക പുറത്ത്​. സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ് സലാഹ്​, ലൂക്കാ മോഡ്രിച്ച് എന്നിവരാണ് അവസാന പട്ടികയിലുള്ളവർ. കഴിഞ്ഞ സീസണിലെ മികച്ച താരത്തെ ഈ മാസം 30ന് മൊണോക്കോയില്‍ വെച്ച് നടക്കുന്ന ചടങ്ങിലായിരിക്കും യുവേഫ പ്രഖ്യാപിക്കുക. 

കഴിഞ്ഞ വർഷം ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു പുരസ്​കാര ജേതാവ്​. മൂന്ന്​ ചാമ്പ്യൻസ്​ ലീഡ്​ കിരീടങ്ങൾ റയലിന്​ നേടിക്കൊടുക്കുകയും 15 ഗോളുകളടിച്ച്​ ടോപ്​ സ്​കോറർ ആവുകയും ചെയ്​തതിനായിരുന്നു പുരസ്​കാരം. കഴിഞ്ഞ ചാമ്പ്യൻസ്​ ലീഗ്​​ കിരീടം നേടിയ ലൂക്കാ മോഡ്രിച്ച്​, റൊണാൾഡോ എന്നിവർക്ക്​ വെല്ലുവിളിയുമായി ലീവർപൂളി​​െൻറ മുഹമ്മദ്​ സലഹുമുണ്ട്​. 

അത്‌ലറ്റികോ മാഡ്രിഡി​​െൻറ ഫ്രഞ്ച് താരം അ​േൻറായിൻ ഗ്രീസ്മാന്‍ നാലാം സ്ഥാനത്തെത്തിയപ്പോള്‍ ബാഴ്‌സാ സൂപ്പര്‍ താരം ലയണല്‍ മെസ്സി അഞ്ചാം സ്ഥാനത്താണ്. കെയ്‌ലിയന്‍ എംബാപ്പെ, കെവിന്‍ ഡി ബ്രുയെന്‍, റാഫേല്‍ വരാനേ, ഏഡന്‍ ഹസാര്‍ഡ് എന്നിവരും പട്ടികയിലുണ്ടായിരുന്നു.

Tags:    
News Summary - Ronaldo, Modric, Salah on UEFA player of the year shortlist-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT