Posted On
date_range Updated On
date_range ലെവൻഡോവ്സ്കി ബയേൺ വിേട്ടക്കും
ബർലിൻ: ബയേൺ മ്യൂണിക്കിെൻറ പോളിഷ് സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി ക്ലബ് വിടാനൊരുങ്ങുന്നു. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിെൻറ ഭാഗമായാണ് താരം ജർമൻ ക്ലബ് വിടാനൊരുങ്ങുന്നതെന്ന് താരത്തിെൻറ ഏജൻറ് വ്യക്തമാക്കി.
ബയേണുമായി 2021 വരെ കരാർ നിലനിൽക്കെ 29കാരനായ ലെവൻഡോവ്സ്കിയെ ക്ലബ് മാറാൻ പ്രേരിപ്പിക്കുന്നത് പണമോ മറ്റ് പ്രശസ്ത ക്ലബുകളോ അെല്ലന്നും മറിച്ച് പുതിയ അന്തരീക്ഷത്തിൽ കളിക്കാനാണ് താരം ആഗ്രഹിക്കുന്നതെന്നും ഏജൻറ് പറഞ്ഞു. അതേസമയം, ലെവൻഡോവ്സ്കി ടീം മാറില്ലെന്നും ആരാധകർ അക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ബയേൺ സി.ഇ.ഒ കാൾ ഹെയിൻസ് റുമനിഗ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.