റിയാദ് മെഹ്റസിനെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി

ല​ണ്ട​ൻ: ലെ​സ്​​റ്റ​ർ സി​റ്റി​യു​ടെ അ​ൽ​ജീ​രി​യ​ൻ താ​രം റി​യാ​ദ്​ മെ​ഹ്​​റ​സ്​ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ചാ​മ്പ്യ​ന്മാ​രാ​യ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യി​ൽ. സി​റ്റി​യു​ടെ റെ​ക്കോ​ഡ്​ തു​ക​യാ​യ ആ​റു​കോ​ടി പൗ​ണ്ടി​നാ​ണ്​ (546 കോ​ടി) ഗ്ലാ​മ​ർ താ​ര​ത്തെ ഗാ​ർ​ഡി​യോ​ള സ്വ​ന്ത​മാ​ക്കി​യ​ത്. ജ​നു​വ​രി​യി​ൽ ത​ന്നെ മെ​ഹ്​​റ​സി​െ​ന സ്വ​ന്ത​മാ​ക്കാ​ൻ നീ​ക്കം ന​ട​ന്നി​രു​ന്നെ​ങ്കി​ലും ന​ട​ന്നി​രു​ന്നി​ല്ല. ആ​റ​ര കോ​ട​ി പൗ​ണ്ട്​ സി​റ്റി വെ​ച്ചു നീ​ട്ടി​യി​രു​ന്നെ​ങ്കി​ലും സീ​സ​ൺ മ​ധ്യേ ​ആ​യ​തു​കൊ​ണ്ട്​ എ​ട്ടു​കോ​ടി ആ​യി​രു​ന്നു ആ​വ​ശ്യം. 2015-16 സീ​സ​ണി​ൽ ലെ​സ്​​റ്റ​ർ സി​റ്റി ക​പ്പ​ടി​ക്കു​ന്ന​തി​ൽ പ്ര​ധാ​നി​യാ​യി​രു​ന്നു മെ​ഹ്​​റ​സ്. ആ ​വ​ർ​ഷം പി.​എ​ഫ്.​എ പ്ല​യ​ർ ഒാ​ഫ്​ ദ ​ഇ​യ​ർ അ​വാ​ർ​ഡും മെ​ഹ്​​റ​സി​നാ​യി​രു​ന്നു. 158 മ​ത്സ​ര​ങ്ങ​ളി​ൽ ലെ​സ്​​റ്റ​റി​നാ​യി 42 ഗോ​ളു​ക​ളാ​ണ്​ സ​മ്പാ​ദ്യം.

റിയാദ് മെഹ്റസ്; ലെസ്റ്ററിന്‍െറ അതിശയപുത്രന്‍
ഫ്രഞ്ച് ലീഗ് രണ്ടാം ഡിവിഷന്‍ ടീമായ ‘ലാ ഹാവ്റെ’യില്‍നിന്ന് പറന്നുയരാന്‍ കൊതിച്ച 20കാരനായിരുന്നു അന്ന് റിയാദ് മെഹ്റസ്. ലാ ഹാവ്റെയുടെ രണ്ടാം ഡിവിഷന്‍ ടീമില്‍ മൂന്നു വര്‍ഷവും സീനിയര്‍ ടീമില്‍ ഒരു വര്‍ഷവും പന്തുതട്ടിയിട്ടും മെഹ്റസിനെ തേടി നല്ല ഓഫറുകളൊന്നുമത്തെിയില്ല. അതിനിടെയാണ് 2014 സീസണിനൊടുവില്‍ മെഹ്റസിന്‍െറ ഏജന്‍റ് ഫ്രഞ്ച് ലീഗ് വണ്‍ ക്ളബ് ഒളിമ്പിക് മാഴ്സെയെ സമീപിക്കുന്നത്. മോഹവിലയൊന്നുമിടാതെ, എങ്ങനെയെങ്കിലും ഒന്നാം ഡിവിഷന്‍െറ ഭാഗമാവുകയായിരുന്നു ലക്ഷ്യം. പക്ഷേ, നിരാശയായിരുന്നു ഫലം. അല്‍ജീരിയന്‍ താരത്തിന്‍െറ മിടുക്കിനെ എഴുതിത്തള്ളിയ മാഴ്സെ മാനേജ്മെന്‍റ് ഏജന്‍റിന് നല്‍കിയ മറുപടിയില്‍ ഇങ്ങനെകൂടി കുറിച്ചു: ‘മെഹ്റസിന്‍േറത് ഞങ്ങള്‍ക്ക് പറ്റിയ ശൈലിയല്ല’.

ഇതിനിടെയാണ് ലെസ്റ്റര്‍ സിറ്റി റിക്രൂട്ട്മെന്‍റ് തലവന്‍ സ്റ്റീവ് വാല്‍ഷിന്‍െറ ശ്രദ്ധ ‘ലാ ഹാവ്റെ’യുടെ താരത്തിലത്തെുന്നത്. ഇംഗ്ളണ്ടിലേക്കുള്ള ക്ഷണത്തിന് ഫ്രാന്‍സിലെ ഫുട്ബാള്‍ ക്ളബുകള്‍ പറഞ്ഞുപഠിപ്പിച്ചപോലെയായിരുന്നു മെഹ്റസിന്‍െറ മറുപടി -‘ഞാന്‍ ഇംഗ്ളീഷ് ഫുട്ബാളിന് ഫിറ്റല്ല. അവിടെ കൂടുതല്‍ ശാരീരികക്ഷമതയും കരുത്തും ആവശ്യമാണെന്നാണ് അറിഞ്ഞത്. സ്പെയിനാണ് കൂടുതല്‍ ഇണങ്ങുകയെന്നാണ് ഫ്രഞ്ചുകാര്‍ പറയുന്നത്’. പക്ഷേ, വാല്‍ഷ് പിന്‍വാങ്ങിയില്ല. മെഹ്റസിന്‍െറ മനംമാറ്റിയെടുത്ത് വന്‍തുക പ്രതിഫലത്തിന് കരാറും ഉറപ്പിച്ച് അള്‍ജീരിയന്‍ ഫുട്ബാളറെ ഇംഗ്ളണ്ടിലത്തെിച്ചു.പിന്നീട് യൂറോപ്പ് കണ്ടതെല്ലാം ചരിത്രം.

ഇംഗ്ളീഷ് ഫുട്ബാളിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുത്തപ്പോള്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റ്യാന്‍ ഗിഗ്സ്, വെയ്ന്‍ റൂണി, ഗാരെത് ബെയ്ല്‍, റോബിന്‍ വാന്‍പെഴ്സി, ലൂയി സുവാരസ്, ഏഡന്‍ ഹസാര്‍ഡ്... കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇവര്‍ ഏറ്റുവാങ്ങിയ പുരസ്കാരമാണ് രണ്ടുവര്‍ഷം മാത്രം ഇംഗ്ളണ്ടില്‍ പന്തുതട്ടി റിയാദ് മെഹ്റസ് സ്വന്തമാക്കിയത്. ബാഴ്സലോണക്ക് ലയണല്‍ മെസ്സിയെ പോലെയാണ് സൂപ്പര്‍താര പരിവേഷമില്ലത്ത മെഹ്റസ് ലെസ്റ്ററിന്.

സ്വന്തം പകുതിയില്‍നിന്ന് പന്തെടുത്ത് വിങ്ങിലൂടെ ഏത് പ്രതിരോധത്തെയും കീറിമുറിച്ച് മുന്നേറാനുള്ള മിടുക്കാണ് മെഹ്റസിന്‍െറ പ്രത്യേകത. ഡ്രിബ്ളിങ് പാടവവും ഷൂട്ടിങ്ങിലെ കൃത്യതയും അതിവേഗ റണ്ണപ്പും ചേരുമ്പോള്‍ അതിശയ താരമാവുന്നു. അല്‍ജീരിയന്‍ കുടിയേറ്റ ദമ്പതികളുടെ മകനായി ഫ്രാന്‍സിലെ സാര്‍സെലസിലാണ് ജനിച്ചതും വളര്‍ന്നതും. പക്ഷേ, അല്‍ജീരിയക്കാരനായി അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്ന മെഹ്റസ് 2014 മുതല്‍ മാതാപിതാക്കളുടെ നാടിന്‍െറ താരമാണ്. 


 

Tags:    
News Summary - Riyad Mahrez: Manchester City sign winger from Leicester- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.