??????? ???????? ????? ??????? ????????????? ????????? ?????? ???????? ??.???.?? ?????.???.???

റിലയൻസ് ദേശീയ ഫുട്ബാൾ ഫൈനൽ‍: ഷില്ലോങ് സ്കൂളിനോട് എം.എസ്.പി പൊരുതിത്തോറ്റു

മലപ്പുറം: കേരളത്തിൽനിന്ന് ആദ്യമായൊരു ടീം റിലയൻസ് ഫൗണ്ടേഷൻ ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പി​​​െൻറ ഫൈനലിൽ. 2012ലും 2014 ലും സുബ്രതോ കപ്പ് അന്താരാഷ്​ട്ര സ്കൂൾ ഫുട്ബാൾ ടൂർണമ​​െൻറ് കലാശക്കളിക്ക് യോഗ്യത നേടിയ മലപ്പുറം എം.എസ്.പി എച്ച്. എസ്.എസ് തന്നെ. ഇത്തവണ മേഘാലയയിലെ ഷില്ലോങ് കോളജ് ഹയർ സെക്കൻഡറി സ്കൂളായിരുന്നു എതിരാളികൾ. പക്ഷെ, ഒരിക്കൽ കൂടി സുപ ്രധാന കിരീടത്തിനരികെ ബിനോയ് സി. ജെയിംസ് പരിശീലിപ്പിച്ച കുട്ടികൾ വീണു. 2014ൽ ബ്രസീലിലെ സ​​െൻറ് ആ​േൻറാണിയോസ് സ്കൂള ിനോടേറ്റ പോലെ സഡൻ ഡെത്തിൽ തോൽവി. മുംബൈയിലെ ആർ.സി.പി സ്​റ്റേഡിയത്തിൽ നിശ്ചിത സമയം ഗോൾരഹിത സമനിലയിലാണ് കളി അവസാന ിച്ചത്. 4-5നായിരുന്നു ഷില്ലോങ്ങി​​​െൻറ ജയം.

കരുത്തരെ പിടിച്ചുകെട്ടി
ആയിരത്തോളം സ്കൂളുകൾ മാറ്റുരച് ച ചാമ്പ്യൻഷിപ്പിൽ ഏറ്റവും മികച്ച ടീമുകളിലൊന്നായിരുന്നു ഷില്ലോങ്. ജില്ലയിലും മേഖലയിലും സംസ്ഥാനതലത്തിലും സീന ിയർ വിഭാഗം ജേതാക്കളായി അന്തിമ റൗണ്ട് കളിക്കാൻ അവസരം ലഭിച്ച എം.എസ്.പി കുട്ടികൾ 90 മിനിറ്റും പൊരുതി. ഗോളടിക്കാനായില്ലെങ്കിലും ശാരീരിക ക്ഷമതയിലും മുന്നിൽ നിൽക്കുന്ന ഷില്ലോങ് താരങ്ങളെ പിടിച്ചുകെട്ടാൻ ഇവർക്കായി. ഫൈനൽ വിസിൽ ഉയർന്നതോടെ പെനാൽറ്റി ഷൂട്ടൗട്ട്.
3-3 എന്ന സ്കോറിലാണ് ഷൂട്ടൗട്ട് അവസാനിച്ചത്. സഡൻ ഡെത്തിലെ അവസാന കിക്ക് ഷില്ലോങ്ങി​​​െൻറ ഗോൾ കീപ്പർ സേവ് ചെയ്തതോടെ 4-5ന് ജയം അവർക്ക് സ്വന്തമായി. ഷിജു, റബീഹ്, അധർവ്, സിയാദ് എന്നിവരാണ് എം.എസ്.പിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. ആദ്യ റൗണ്ടിൽ കൊൽക്കത്ത, മിനർവ പഞ്ചാബ്, താക്കൂർ മുംബൈ സ്കൂളുകളെ തോൽപിച്ചാണ് ടീം സെമി ഫൈനലിൽ പ്രവേശിച്ചത്. സെമിയിൽ റോസറി ഗോവ സ്കൂളിനെ 2-0ന്​ തോൽപിച്ചു.

മത്സരം മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളിലെ ബിഗ് സ്ക്രീനിൽ കാണുന്ന വിദ്യാർഥികൾ


എം.എസ്.പിയുടെ പ്രതാപം
മൂന്ന് ലക്ഷം രൂപയായിരുന്നു വിജയികൾക്ക് സമ്മാനത്തുക. റണ്ണേഴ്സ് അപ്പായ എം.എസ്.പിക്ക് ഒരു ലക്ഷവും ട്രോഫിയും ലഭിച്ചു. ചാമ്പ്യൻഷിപ്പിലെ മികച്ച താരമായി എം.എസ്.പിയുടെ സ്ട്രൈക്കർ ഇ. പ്രതാപ് തെരഞ്ഞെടുക്കപ്പെട്ടു. ആറ് ഗോളടിച്ചാണ് താരം ഗോൾഡൻ ബാളിന് ഉടമയായത്. തിരുവനന്തപുരം പുതിയതുറ സ്വദേശിയായ പ്രതാപ് പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ്. 2017ലാണ് എം.എസ്.പിയിലെത്തിയത്.
സുബ്രതോ കപ്പി​​​െൻറ ചരിത്രത്തിൽ ഫൈനൽ കളിക്കുന്ന ആദ്യ ടീമാവാൻ 2012ൽ എം.എസ്.പി എച്ച്.എസ്.എസിന് അവസരം ലഭിച്ചിരുന്നു. യുക്രെയ്നിലെ ഡൈനാമോ കീവ് ജൂനിയർ ടീമിനോട് രണ്ടിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെട്ടു. 2014ലായിരുന്നു മറ്റൊരു സുബ്രതോ കപ്പ് കിരീടപ്പോരാട്ടം. കളി നിശ്ചിത സമയത്ത് 2-2 എന്ന സ്കോറിൽ അവസാനിച്ചപ്പോൾ പെനാൽറ്റി ഷൂട്ടൗട്ട് ഫലം 4-4. സഡൻ ഡെത്തിൽ വിജയം പക്ഷെ, ബ്രസീലിലെ സ​​െൻറ് ആ​േൻറാണിയോസ് സ്കൂളിനൊപ്പം നിന്നു.

ബിഗ് സ്ക്രീനിന് മുന്നിലെ ആവേശം
മത്സരം ബിഗ് സ്ക്രീനിൽ കാണിച്ച എം.എസ്.പി കമ്യൂണിറ്റി ഹാൾ തിങ്കളാഴ്ച രാവിലെ നിറഞ്ഞുകവിഞ്ഞിരുന്നു. കുട്ടികളും അധ്യാപകരും പൊലീസുകാരും സാധാരണ ഫുട്ബാൾ പ്രേമികളുമെല്ലാം ആവേശത്തോടെ കൈയടിച്ചു. ടീമി​​​െൻറ ഓരോ നീക്കങ്ങളെയും പ്രോത്സാഹിപ്പിച്ചു. 2012ലെയും ’14ലെയും സുബ്രതോ കപ്പ് ഫൈനലിന് സമാനമായ അന്തരീക്ഷം. പക്ഷെ, ഒരിക്കൽ കൂടി ഭാഗ്യം എം.എസ്.പിയെ കൈവിട്ടു. കമാൻഡൻറ് യു. അബ്​ദുൽ കരീം, മുൻ കേരള പൊലീസ് താരങ്ങളായ ഹബീബ് റഹ്മാൻ, റോയ് റോജസ് തുടങ്ങിയവർ കളി കാണാനെത്തിയിരുന്നു.


Tags:    
News Summary - reliance national football- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.