ഹേഗ്: കോവിഡ് കാരണം ഫുട്ബാൾ ലീഗ് സീസൺ റദ്ദാക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമായി നെത ർലൻഡ്സ്. 2019-20 സീസണിലെ ഒന്നാം ഡിവിഷൻ ലീഗായ എറിഡിവൈസിൽ ജേതാക്കളില്ലാതെയാണ് സീസൺ അ വസാനിപ്പിക്കാനുള്ള ഡച്ച് ഫുട്ബാൾ ഫെഡറേഷൻ തീരുമാനം. തരംതാഴ്ത്തലോ, രണ്ടും മൂന്ന ും ഡിവിഷനുകളിൽനിന്നു സ്ഥാനക്കയറ്റമോ ഈ വർഷമുണ്ടാവില്ല.
ഓരോ ടീമിനും ഒമ്പത് മത്സരം വീതം ബാക്കിനിൽക്കെയാണ് കോവിഡ് കാരണം കളി നിർത്തിവെക്കുന്നത്. എന്നാൽ, സെപ്റ്റംബർ വരെ രാജ്യത്ത് പൊതുപരിപാടികൾക്കും മറ്റും സർക്കാർ വിലക്കേർപ്പെടുത്തിയതോടെ ഒന്നാം ഡിവിഷൻ ഉൾപ്പെടെയുള്ള ലീഗുകൾ നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു. അയാക്സും, എ.ഇസഡ് അൽകമാറും 25 കളിയിൽ 56 പോയൻറുമായി ഒന്നും രണ്ടും സ്ഥാനത്ത് തുടരവെയാണ് കളി റദ്ദാക്കുന്നത്.
പോയൻറ് നിലയിൽ തുല്യമാണെങ്കിലും ഗോൾ വ്യത്യാസത്തിൽ അയാക്സായിരുന്നു മുന്നിൽ. ഇരു ടീമുകളും അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടും. അതേസമയം, ജേതാക്കളില്ലാതെ സീസൺ അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ കളിക്കാർ പ്രതിഷേധമുയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.