ലാ ലിഗ: റയൽ വിജയവഴിയിൽ; സെവിയ്യയെ കീഴടക്കി

മഡ്രിഡ്​: ചാമ്പ്യൻസ്​ ലീഗിൽ പി.എസ്​.ജിയോടു തോറ്റ റയൽ മഡ്രിഡ്​ ലാ ലിഗ മത്സരത്തിൽ സെവിയ്യയെ ഏകപക്ഷീയമായ ഒരു ഗേ ാളിന്​ കീഴടക്കി വിജയവഴിയിൽ മടങ്ങിയെത്തി. 64ാം മിനിറ്റിൽ ഹെഡറിലൂടെ വലക​ുലുക്കിയ ഫ്രഞ്ച്​ സൂപ്പർ താരം കരിം ബെൻസേമയാണ്​ റയലിന്​ വിലപ്പെട്ട മൂന്ന്​ പോയൻറ്​ സമ്മാനിച്ചത്​.

കഴിഞ്ഞ ബുധനാഴ്​ച ചാമ്പ്യൻസ്​ ലീഗ്​ പോരാട്ടത്തിൽ പി.എസ്​.ജിക്കെതിരെ 3-0ത്തിന്​ തോറ്റ സിനദിൻ സിദാ​​െൻറ സംഘത്തിന്​ മുൻ കോച്ചായ യൂലൻ ലോപ്​റ്റ്​ഗൂയി പരിശീലിപ്പിച്ച എതിരാളികൾക്കെതിരായ ജയം ആശ്വാസമായി. ഇതോടെ അഞ്ചു കളികളിൽനിന്ന്​ 11 പോയൻറുമായി റയൽ രണ്ടാം സ്​ഥാനത്തെത്തി. അത്രയുംതന്നെ പോയൻറുള്ള അത്​ലറ്റികോ ബിൽബാവോയാണ്​ ഗോൾവ്യത്യാസത്തി​​െൻറ ബലത്തിൽ ഒന്നാം സ്​ഥാനത്ത്​.
Tags:    
News Summary - Real Madrid's recipe for success in Seville

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.