ക്രിസ്റ്റ്യാനോക്ക് അഞ്ഞൂറാം ഗോൾ..!

യോകോഹോമ: മെക്സിക്കന്‍ കരുത്തരായ ക്ളബ് അമേരിക്കയെ തോല്‍പിച്ച് ക്ളബ് ലോകകപ്പില്‍ റയല്‍ മഡ്രിഡ് ഫൈനലില്‍. എതിരില്ലാത്ത രണ്ടുഗോള്‍ വിജയവുമായാണ് സിനദിന്‍ സിദാനും സംഘവും ഫൈനലിലേക്ക് കടന്നത്.

സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരീം ബെന്‍സേമയും ഗോള്‍ കണ്ടത്തെിയ മത്സരത്തില്‍ ആധികാരികം തന്നെയായിരുന്നു ടീമിന്‍െറ ഫൈനല്‍ പ്രവേശനം. ജയത്തോടെ ഞായറാഴ്ച നടക്കുന്ന കലാശക്കളിയില്‍ ജപ്പാന്‍ ക്ളബായ കാഷിമ ആന്‍റ്ലേഴ്സിനെ നേരിടും. 

ക്ലബ് കരിയറിലെ ക്രിസ്റ്റ്യാനോയുടെ 500ാം ഗോളാണ് ജപ്പാനില്‍ പിറന്നത്.  മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി 118ഉം സ്പോര്‍ട്ടിങ്ങിനായി അഞ്ചും ഗോള്‍ നേടിയിട്ടുള്ള ബാലന്‍ ഡിഓര്‍ ജേതാവ് റയലിനായി ഇതുവരെ 377 ഗോളും സ്കോര്‍ ചെയ്തു.

ഈ വര്‍ഷത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗും സൂപ്പര്‍ കപ്പും സ്വന്തമാക്കിയ സ്പാനിഷ് വമ്പന്മാര്‍ ക്ളബ് ലോകകപ്പും മഡ്രിഡിലെ ഷെല്‍ഫിലത്തെിക്കാന്‍ പൂര്‍ണ സജ്ജരായിട്ടായിരുന്നു ജപ്പാനിലേക്ക് പറന്നിരുന്നത്. മറുവശത്ത് കോണ്‍കകാഫ് ചാമ്പ്യന്മാരായി ലാറ്റിനമേരിക്കന്‍ വശ്യതയോടെ അലയടിച്ച ക്ളബ് അമേരിക്ക റയലിന് വെല്ലുവിളിതന്നെയായിരുന്നു.

Tags:    
News Summary - real madrid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.