ലാ ലിഗ: ലെഗാനസിനെ തോൽപിച്ച്​ റയൽ മൂന്നാമത്​

മഡ്രിഡ്​: സ്​പാനിഷ്​ ലീഗിൽ ലെഗാനസിനെ തോൽപിച്ച്​ റയൽ മഡ്രിഡ്​ പോയൻറ്​ പട്ടികയിൽ മൂന്നാമത്​. ഒരു ഗോളിനു പിന്നിട്ടുനിന്നതിനുശേഷം ജയിച്ചുകയറിയ നിലവിലെ ചാമ്പ്യന്മാർ 3-1നാണ്​ എതിരാളികളെ തകർത്തത്​. ലുകാസ്​ വസ്​ക്വസ്​, കസെമിറോ, സെർജിയോ റാമോസ്​ എന്നിവരാണ്​ റയലിനായി ഗോൾ നേടിയത്​. 

സൂപ്പർ താരം ക്രിസ്​റ്റ്യാനോ റെ​ാണാൾഡോയില്ലാതെ കളത്തിലിറങ്ങിയ റയൽ മഡ്രിഡിന്​ ആറാം മിനിറ്റിൽതന്നെ പിഴച്ചു. കോർണർകിക്കിൽനിന്ന്​ ബോക്​സിലേക്കെത്തിയ പന്ത്​ ഉനയ്​ ബുസ്​റ്റിൻസ വലയിലേക്ക്​ ഹെഡറിലൂടെ തിരിച്ചുവിട്ടാണ്​ ഗോളാക്കിയത്​. എന്നാൽ, വളരെപെ​െട്ടന്ന് ​ഉണർന്ന​ റയൽ, അഞ്ചു മിനിറ്റിനകം തിരിച്ചടിച്ചു. കസെമിറോയുടെ പാസിൽനിന്ന്​ വസ്​ക്വസാണ്​ സ്​കോർ ചെയ്​തത്​. ലീഡിനായി ആക്രമണം കനപ്പിച്ച റയൽ 29ാം മിനിറ്റിൽ വീണ്ടും ഗോൾ നേടി.

ലെഗാനസി​​െൻറ പ്രതിരോധ കോട്ട പൊട്ടിച്ച്​ ബെൻസേമ-വസ്​ക്വസ്​-കസെമിറോ സഖ്യം നടത്തിയ മനോഹര മുന്നേറ്റത്തിനൊടുവിൽ, ബോക്​സിലേക്ക്​ ഇരച്ചുകയറിയ ക​െസമിറോയാണ്​ വല കുലുക്കിയത്​. 90ാം മിനിറ്റിൽ മാറ്റിയോ കൊവാസിച്ചി​െന എതിർ പ്രതിരോധം ബോക്​സിൽ വീഴ്​ത്തിയതിന്​ ലഭിച്ച പെനാൽറ്റി ഗോളാക്കി റാമോസ്​ ജയം ആധികാരികമാക്കി. ബാഴ്​സലോണക്കും (62) അത്​ലറ്റികോ മഡ്രിഡിനും (55) പിന്നിൽ 48 പോയൻറാണ്​ റയലിനുള്ളത്​.

Tags:    
News Summary - real madrid vs Leganes- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT