കോസ്റ്റക്ക് നാല് ഗോൾ; നാണം കെട്ട് റയൽ മാഡ്രിഡ് (7-3)

മാഡ്രിഡ്: പ്രീ-സീസൺ സൗഹൃദ പോരാട്ടത്തിൽ ലാ ലിഗ എതിരാളികളായ റയൽ മാഡ്രിഡിനെ നാണം കെടുത്തി അത്റ്റ്ലറ്റിക്കോ മാഡ് രിഡ് (7-3). മത്സരത്തിൽ അത്ലറ്റിക്കോ താരം ഡീഗോ കോസ്റ്റ നാല് ഗോളുകൾ നേടി. 1,28,45,51 മിനുട്ടുകളിലാണ് കോസ്റ്റ ഗോൾ നേടിയത്.

126 ദശലക്ഷം യൂറോക്ക് ഈ മാസം ബെൻഫിക്കയിൽ നിന്ന് കൊണ്ടുവന്ന പോർച്ചുഗീസിൻെറ 19 കാരൻ ജോവ ഫെലിക്സ് അറ്റ്ലെറ്റിക്കോക്കായി തൻെറ ആദ്യ ഗോൾ നേടി. എട്ടാം മിനിറ്റിലായിരുന്നു ഇത്. രണ്ട് ഗോളിന് അസിസ്റ്റും ചെയ്ത് ഫെലിക്സ് ക്ലബിലേക്കുള്ള വരവ് ഉജ്വലമാക്കി. അത്റ്റ്ലറ്റിക്കോക്കായി ഏഞ്ചൽ കൊറിയയും സ്കോർ ചെയ്തു. 51-ാം മിനിറ്റിൽ കോസ്റ്റ നാലാം ഗോളടിച്ച സമയത്ത് അറ്റ്ലെറ്റിക്കോയുടെ ലീഡ് നില 6-0 ആയിരുന്നു.

നാണക്കേടിൻെറ വക്കിൽ നിൽക്കവേ 59-ാം മിനിറ്റിൽ ഈഡൻ ഹസാർഡിൻെറ ക്രോസിൽ നാച്ചോ റയലിനായി ഗോൾ നേടി. ഇതിനിടെ വിറ്റോലോ അറ്റ്‌ലെറ്റിക്കോക്കായി ഏഴാം ഗോൾ നേടി തിരിച്ചടിച്ചു. 85-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ കരീം ബെൻസെമയും 89-ാം മിനിറ്റിൽ ജാവി ഹെർണാണ്ടസും റയലിനായി ഗോൾ നേടി പരാജയ ഭാരം കുറച്ചു.

Tags:    
News Summary - real madrid vs atlético madrid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT