മഡ്രിഡ്: പുതിയ സീസണിൽ റയൽ മഡ്രിഡിന് നായകന്മാർ ഒന്നും രണ്ടുമല്ല, നാലു പേർ. ഒൗദ്യോഗിക ക്യാപ്റ്റനായ സെർജിയോ റാമോസിന് പുറമെ മുതിർന്ന താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, കരിം ബെൻസേമ, മാഴ്സലോ എന്നിവരെയും ക്ലബ് പ്രസിഡൻറ് േഫ്ലാറൻറിനോ പെരസ് ക്യാപ്റ്റൻമാരായി പ്രഖ്യാപിച്ചു. പുതിയ സീസണിൽ ലാ ലിഗ-ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്താനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് സൂപ്പർതാരങ്ങൾക്കും ടീമിെൻറ നേതൃപദവി വീതിച്ചു നൽകിയത്. കളിക്കളത്തിൽ റാമോസാവും ആം ബാൻഡ് അണിയുക. അദ്ദേഹത്തിെൻറ അസാന്നിധ്യത്തിലാവും മറ്റുള്ളവരെ പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.