കിങ്​സ്​ കപ്പിൽ ലെഗാനസ്​ അട്ടിമറി; റയൽ സെമി കാണാതെ പുറത്ത്

മഡ്രിഡ്​: ട്രോഫികൾ വാരിക്കൂട്ടിയ സിനദിൻ സിദാന്​​ നടപ്പു സീസണിൽ തൊട്ടതെല്ലാം പിഴക്കുന്നു. ഏറെ പ്രതീക്ഷയുണ്ടായിരുന്ന കിങ്​സ്​ കപ്പിൽ കുഞ്ഞന്മാരായ ലെഗാനസിനോട്​ തോറ്റ്​ സെമി കാണാതെ പുറത്ത്​. ആദ്യ പാദ മത്സരത്തിൽ 1-0ത്തിന് കളിജയിച്ച ആത്​മവിശ്വാസവും രണ്ടാം പാദത്തിൽ റയലിനെ തുണച്ചില്ല.

രണ്ടാം പാദ മത്സരത്തിൽ 2-1ന്​ ലെഗാനസ്​ ജയിച്ചതോടെ, അഗ്രഗേറ്റ്​ സ്​കോർ (2-2) സമനിലയിലായെങ്കിലും സാൻറിയാഗോ ബെർണബ്യൂവിലെ വിലപ്പെട്ട എവേ ഗോളിലാണ്​ മുൻ ചാമ്പ്യന്മാർ പുറത്താകുന്നത്​.

 ക്രിസ്​റ്റ്യാനോ പരിക്കേറ്റ്​ പുറത്തിരുന്നതും എതിരാളികൾക്ക്​ ഏറെ ആ​ശ്വാസമായി. മത്സരത്തിൽ ആദ്യം ലെഗാനസ്​ ​ഗോളടിച്ചെങ്കിലും (31ാം മിനിറ്റ്​), ബെൻസേമയിലൂടെ (47) റയൽ മഡ്രിഡ്​ ഒപ്പം പിടിച്ചു. എതിരാളികളുടെ തിരിച്ചുവരവ്​ ഒരിക്കലും പ്രതീക്ഷിക്കാത്ത റയലിനെ സ്​തബ്​ധരാക്കി 55ാം മിനിറ്റിൽ ​െലഗാനസ്​ വീണ്ടും ഗോൾ നേടി. 

Tags:    
News Summary - Real Madrid Crash Out of King's Cup After Leganes Defeat - sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.