Posted On
date_range Updated On
date_range റയൽ വീണു; ബാഴ്സക്ക് ചിരി
സെവിയ്യ: കഴിഞ്ഞയാഴ്ച നടന്ന എൽ ക്ലാസികോയിൽ ബാഴ്സലോണയെ തകർത്തതിെൻറ ആഘോഷങ്ങൾ തീരും മുേമ്പ റയൽ മഡ്രിഡിന് തിരിച്ചടി. റയൽ ബെറ്റിസിന് മുന്നിൽ ഒന്നിനെതിെര രണ്ട് ഗോളുകൾക്ക് വീണതോടെ ലാലിഗയിെല ഒന്നാംസ്ഥാനവും റയലിന് നഷ്ടമായി. കഴിഞ്ഞദിവസം റിയൽ സോസിഡാഡിനെ മെസ്സിയുടെ ഗോളിൽ പരാജയപ്പെടുത്തി ബാഴ്സ ഒന്നാംസ്ഥാത്തേക്ക് കയറിയിരുന്നു. 27 മത്സരങ്ങളിൽനിന്ന് 58 പോയൻറാണ് ബാഴ്സയുടെ സമ്പാദ്യം. രണ്ടാമതുള്ള റയലിന് 56 പോയൻറാണുളത്.
40ാം മിനുറ്റിൽ ബെറ്റിസിെൻറ സിഡ്നെയാണ് റയലിെൻറ വലയിൽ ആദ്യം പന്തടിച്ച് കയറ്റിയത്. ഒന്നാം പകുതിയുടെ അധിക സമയത്ത് കരീം ബെൻസേമയിലൂടെ റയൽ മത്സരത്തിൽ തിരിച്ചെത്തിയെങ്കിലും കളി തീരാൻ എട്ട് മിനുറ്റ് ബാക്കിനിൽക്കെ ടെല്ലോ നേടിയ ഗോളിലൂടെ റയൽ ബെറ്റിസ് വിജയമുറപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.