മഡ്രിഡ്: 34 കളികളിൽ 81 പോയൻറ്, 35 കളികളിൽ 81 പോയൻറ്. റയൽ മഡ്രിഡും ബാഴ്സലോണയും കൂട്ടിയും കിഴിച്ചും കാത്തിരിക്കുകയാണ്. ഒപ്പം ആകാംഷയോടെ ഫുട്ബാൾ ലോകവും. ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുകൊണ്ടിരിക്കുന്ന ലാ ലിഗയിൽ ഒന്നും രണ്ടും സ്ഥാനക്കാർ ശനിയാഴ്ച വീണ്ടും കളത്തിലിറങ്ങും. ഒന്നാമതുള്ള ബാഴ്സലോണക്ക് വിയ്യാ റയൽ എതിരാളികളായെത്തുേമ്പാൾ രണ്ടാമതുള്ള റയൽ മഡ്രിഡിന് ഗ്രനഡയാണ് എതിരാളികൾ. 32 തവണ ചാമ്പ്യന്മാരായ റയൽ മഡ്രിഡും 24 തവണ ചാമ്പ്യന്മാരായ ബാഴ്സലോണക്കും ബാക്കിയുള്ള ഒരോ മത്സരങ്ങളും ജീവൻമരണ പോരാട്ടങ്ങളാണ്.
തരംതാഴ്ത്തൽ ഭീഷണി നേരിട്ട് 19ാം സ്ഥാനത്തുള്ള ഗ്രനഡയെ റയലിന് എളുപ്പം മറികടക്കാനാവുമെന്നുറപ്പാണ്. എന്നാൽ, അവസാന അഞ്ചു മത്സരങ്ങളിൽ നാലും വിജയിച്ച് കുതിച്ചുകൊണ്ടിരിക്കുന്ന വിയ്യാ റയലിനോടാണ് ബാഴ്സക്ക് ബൂട്ടുകെട്ടാനുള്ളത്. അഞ്ചാം സ്ഥാനക്കാരായ ഇവർക്കെതിരെ ബാഴ്സക്ക് അൽപമൊന്ന് വിയർപ്പൊഴുക്കേണ്ടിവരുമെന്നുറപ്പ്. ഒരുപക്ഷേ, ഗോൾ ശരാശരി ചാമ്പ്യന്മാരെ നിർണയിച്ചേക്കാവുന്നതിനാൽ ഗോളടിച്ചുകൂട്ടുന്ന തിരക്കിലായിരുന്നു കഴിഞ്ഞ മത്സരങ്ങൾ. ഒസാസുനയെ ന്യൂകാമ്പിൽ ബാഴ്സലോണ 7-1ന് തകർത്തുവിട്ടപ്പോൾ, ഡിപൊർട്ടിവോ ലാ കൊറൂണയെ 6-2നായിരുന്നു റയൽ മഡ്രിഡ് തരിപ്പണമാക്കിയത്. പിന്നീട് വലൻസിയയെ റയൽ 2-1നും എസ്പാനിയോളിനെ ബാഴ്സലോണ 3-0ത്തിനും തോൽപിച്ചിരുന്നു.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബാഴ്സലോണയുടെ മുന്നേറ്റനിരയും മധ്യനിരയും ഉണർന്ന് കളിച്ചതിെൻറ ഫലമായിരുന്നു വൻ മാർജിനിലുള്ള രണ്ടു ജയങ്ങൾ. ഒസാസുനക്കെതിരെ ലയണൽ മെസ്സിയും ആെന്ദ്ര ഗോമസും പാകോ അൽകെയ്സറും രണ്ടു ഗോൾ വീതം നേടിയിരുന്നു. ഫോം കണ്ടെത്താതെ നിറംമങ്ങിയിരുന്ന ലൂയിസ് സുവാരസ് രണ്ടു േഗാളുമായി എസ്പാനിയോളിനെതിരെ തിരിച്ചുവന്നു. ന്യൂകാമ്പിലാണ് മത്സരമെന്നതും ബാഴ്സക്ക് തുണയാകുന്നതാണ്.
സിദാെൻറ റയൽ മഡ്രിഡ് പൂർണ ആത്മവിശ്വാസത്തിലായിരിക്കും കളത്തിലിറങ്ങുക. ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ അത്ലറ്റികോ മഡ്രിഡിനെ മൂന്ന് ഗോളുകൾക്ക് നിലംപരിശാക്കിയ റയലിന് ഗ്രനഡക്കെതിരെ യാതൊരു ഉത്കണ്ഠയുമില്ലാതെ പന്തുതട്ടാനിറങ്ങാം. ദുർബലരായ എതിരാളികളെ റയലിന് എളുപ്പം മറികടക്കാനുമാകും.
ലാസ് പാൽമസിനോടും െഎബറിനോടുമാണ് ബാഴ്സക്ക് ഇനിയുള്ള മത്സരങ്ങൾ. സെവിയ്യ, സെൽറ്റ വിഗോ, മലാഗ ടീമുകളോടാണ് റയലിെൻറ ബാക്കിയുള്ള മത്സരങ്ങൾ. തോൽക്കാതിരുന്നാൽ റയലിന് സാൻറിയാഗോ ബെർണബ്യൂവിൽ മറ്റൊരു ലാ ലിഗ കിരീടം എത്തിക്കാം. മൂന്നാം സ്ഥാനക്കാരായ അത്ലറ്റികോ മഡ്രിഡ് െഎബറിനെതിരെയും കളത്തിലിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.