മഡ്രിഡ്: ഫലസ്തീൻ ചെറുത്തുനിൽപിെൻറ പ്രതീകമായ കൗമാരക്കാരി അഹദ് തമീമിക്ക് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിെൻറ ആദരം. ഇസ്രായേൽ സൈനികരുടെ മുഖത്തടിച്ചതിെൻറ പേരിൽ ജയിൽശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ അഹദ് തമീമിയെ സ്പെയിൻ സന്ദർശനത്തിനിടെയാണ് റയൽ മഡ്രിഡ് അധികൃതർ സ്റ്റേഡിയം സന്ദർശനത്തിന് ക്ഷണിച്ചത്.
ശനിയാഴ്ച രാത്രി അത്ലറ്റികോ മഡ്രിഡിനെതിരായ മത്സരത്തിനു മുമ്പ് സാൻറിയാഗോ ബെർണബ്യൂവിലെത്തിയ തമീമി മുൻ താരവും റയൽ സീനിയർ മാനേജറുമായ എമിലിയോ ബുട്രഗ്യൂനോയെ സന്ദർശിച്ചു. തമീമിയുടെ പേരെഴുതിയ ജഴ്സി സമ്മാനിച്ചാണ് റയൽ അധികൃതർ കൗമാരക്കാരിയെ വരവേറ്റത്.
എന്നാൽ, യൂറോപ്യൻ ചാമ്പ്യൻ ക്ലബിെൻറ നടപടി ഇസ്രായേലിെന പ്രകോപിപ്പിച്ചു. ആക്രമണവും വിദ്വേഷവും പ്രചരിപ്പിക്കുന്ന തീവ്രവാദിയെ റയൽ പോലുള്ള ആദരണീയ ക്ലബ് സ്വീകരിച്ചത് ലജ്ജാകരമെന്നാണ് ഇസ്രായേൽ വിദേശമന്ത്രാലയ വക്താവിെൻറ പ്രതികരണം. കഴിഞ്ഞവർഷം അവസാനമായിരുന്നു സ്വന്തം ഗ്രാമത്തിലെ ഇസ്രായേൽ കുടിയേറ്റം തടയുന്നതിനിടെ തമീമി ഇസ്രായേൽ സൈനികരെ മർദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.