മാ​ഴ്​​സ​ലോ ഗോ​ളി​ൽ വ​ല​ൻ​സി​യ​ക്കെ​തി​രെ റയലിന്  ജയം; നി​ർ​ണാ​യ​ക​ നേട്ടം

മ​ഡ്രി​ഡ്​: ഇ​ട​തു വി​ങ്ങി​ൽ ഇ​ട​ങ്കാ​ലി​ൽ​ പ​ന്തു​മാ​യി കു​തി​ക്കു​ന്ന ബ്ര​സീ​ൽ താ​രം മാ​ഴ്​​സ​ലോ വ​ല​തു​കാ​ലു​കൊ​ണ്ട്​ അ​വ​സാ​ന നി​മി​ഷ​ത്തി​ൽ ഉ​തി​ർ​ത്ത ഷോ​ട്ട്​ എ​തി​ർ വ​ല​യി​ലേ​ക്ക്​ തു​ള​ച്ചു​ക​യ​റി​യ​പ്പോ​ൾ റ​യ​ൽ മ​ഡ്രി​ഡ്​ നേ​ടി​യ​ത്​ നി​ർ​ണാ​യ​ക​മാ​യ മൂ​ന്നു പോ​യ​ൻ​റ്. സ​മ​നി​ല​യി​ലേ​ക്കെ​ന്ന്​ തോ​ന്നി​ച്ച വ​ല​ൻ​സി​യ​​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 86ാം മി​നി​റ്റി​ൽ മാ​ഴ്​​സ​ലോ നേ​ടി​യ ഗോ​ളി​ൽ റ​യ​ൽ മ​ഡ്രി​ഡ്​ 2-1ന്​ ​ജ​യി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.ഇൗ ​ഗോ​ളോ​ടെ സ​മ​നി​ല​യി​ൽ​നി​ന്ന്​ ക​ഷ്​​ടി​ച്ച്​ റ​യ​ൽ മ​ഡ്രി​ഡ് ര​ക്ഷ​പ്പെ​ട്ടു. ഇ​ഞ്ചോ​ടി​ഞ്ച്​ പോ​രാ​ട്ടം ന​ട​ക്കു​ന്ന സ്​​പാ​നി​ഷ്​ ലീ​ഗി​ൽ ഒ​ടു​വി​ൽ വി​ജ​യ​ത്തോ​ടെ റ​യ​ൽ മ​ഡ്രി​ഡി​െൻറ കു​തി​പ്പ്. 
 

ആ​വേ​ശം അ​വ​സാ​ന നി​മി​ഷം വ​രെ നി​റ​ഞ്ഞു​നി​ന്ന മ​ത്സ​ര​ത്തി​ൽ 27ാം മി​നി​റ്റി​ൽ​ത​ന്നെ റ​യ​ൽ മ​ഡ്രി​ഡ്​ മു​ന്നി​ലെ​ത്തി. ഡാ​നി​യ​ൽ ക​വ​ർ​ജ​ലി​െൻറ ഉ​ഗ്ര​ൻ ക്രോ​സി​ന്​ ഉ​യ​ർ​ന്നു​ചാ​ടി ത​ല​വെ​ച്ച്​ സൂ​പ്പ​ർ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ മ​ഡ്രി​ഡ്​ വ​മ്പ​ന്മാ​രെ മു​ന്നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ലീ​ഡ്​ ഉ​യ​ർ​ത്താ​ൻ റ​യ​ലി​നാ​യി​ല്ല. ര​ണ്ടാം പ​കു​തി​യു​ടെ ആ​ദ്യ​ത്തി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ക്രി​സ്​​റ്റ്യാ​നോ ക​ള​യു​ക​യും ചെ​യ്​​തു. റ​യ​ലി​ന്​ ഷോ​ക്കാ​യി ​ഹൊ​സെ ലൂ​യി​സ്​ 82ാം മി​നി​റ്റി​ൽ ഫ്രീ​കി​ക്ക്​ ഗോ​ളാ​ക്കി​യ​തോ​ടെ വ​ല​ൻ​സി​യ സാ​ൻ​റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​നെ ഞെ​ട്ടി​ച്ചു. അ​വ​സാ​നം ആ​രാ​ധ​ക​രു​ടെ മ​നം ക​വ​ർ​ന്ന്​ മാ​ഴ്​​സ​ലോ 86ാം മി​നി​റ്റി​ൽ റ​യ​ലി​ന്​ ജയം സമ്മാനിച്ചു.
Tags:    
News Summary - Real Madrid 2-1 Valencia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT