മഡ്രിഡ്: സസ്പെൻഷൻ കഴിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ചെത്തിയാൽ റയൽ മഡ്രിഡിന് ‘എല്ലാം ശരിയാവുമോ? സൂപ്പർ താരത്തിെൻറ തിരിച്ചുവരവോടെ ഒന്നാം സ്ഥാനത്തിരിക്കുന്ന ബാഴ്സയോട് പോരടിക്കാൻ ഒരുങ്ങാമെന്ന കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട്, ലാലിഗയിൽ ദുർബലരായ റയൽ ബെറ്റിസിനെതിരെ സ്വന്തം തട്ടകത്തിൽ റയൽ മഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. കളിതീരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ അേൻറാണിയോ സനബ്രിയയുടെ ഇൻജുറി ടൈം ഗോളിലാണ് റയൽ മഡ്രിഡ് സ്വന്തം കാണികൾക്ക് മുന്നിൽ നാണംകെട്ടത്. ഇതോടെ പുതിയ സീസണിൽ ലാലിഗയിലെ ഒരു ഹോം മത്സരത്തിലും റയൽ മഡ്രിഡിന് വിജയിക്കാനായില്ല.
കഴിഞ്ഞ രണ്ടു ഹോം മത്സരങ്ങളിൽ വലൻസിയ, ലവെൻറ ടീമുകളോട് സമനില വഴങ്ങാനായിരുന്നു ചാമ്പ്യന്മാരുടെ യോഗം. നീണ്ട 19 വർഷങ്ങൾക്കു ശേഷമാണ് സാൻറിയാഗോ ബെർണബ്യൂവിൽ ബെറ്റിസ് വിജയക്കൊടി പാറിപ്പിക്കുന്നത്. ബെറ്റിസിനെതിരെ അവസരങ്ങളുടെ പൂരമായിരുന്നു റയൽ മഡ്രിഡിന്. ഭാഗ്യം അകലെനിന്നപ്പോൾ, 90 മിനിറ്റും ബെറ്റിസിെൻറ വലകുലുക്കാൻ റൊണാൾഡോ-ബെയ്ൽ-ഇസ്കോ സഖ്യത്തിനായതേയില്ല. ഞെട്ടിച്ചുകൊണ്ടായിരുന്നു ബെറ്റിസ് സാൻറിയാഗോ ബെർണബ്യൂവിൽ കളിതുടങ്ങിയത്.
ആദ്യ മുന്നേറ്റത്തിൽ തന്നെ റയൽ ഗോൾ വഴങ്ങാതിരുന്നത് ഡാനിയൽ കർവാജലിെൻറ രക്ഷപ്പെടുത്തലോടെയായിരുന്നു. ഒമ്പതാം മിനിറ്റിൽ റൊണാൾഡോക്ക് ബോക്സിനുള്ളിൽ ലഭിച്ച അവസരം ബാക്ക് ഹീലുകൊണ്ട് വലക്കുള്ളിലാക്കാനുള്ള ശ്രമം വിജയിച്ചില്ല. പിന്നീടേങ്ങാട്ട് അവസരങ്ങളുടെ പെരുമഴയായിരുന്നു. അതിനിടക്ക് 33ാം മിനിറ്റിൽ കർവാജലിെൻറ ത്രോയിലെ ‘മണ്ടത്തരം’ ഗോളാവാതിരുന്നത് ഭാഗ്യംകൊണ്ട് മാത്രം.
കർവാജലിെൻറ േത്രാ എതിർതാരം സെർജിയോ ലിയോൺ പിടിച്ചെടുത്ത് ഷോട്ടുതിർത്തത് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോയുടെയും സഹതാരങ്ങളുടെയും ഷോട്ടുകളും ഹെഡറുകളും ബെറ്റിസ് ഗോളി അേൻറാണിേയാ അഡാനെ ഗ്ലൗവിലൊതുക്കി ഹീറോയായി. 93ാം മിനിറ്റിെൻറ അവസാനത്തിൽ ഗാലറി നിശ്ശബ്ദമായി. അേൻറാണിയോ ബാരാഗൻ നൽകിയ ക്രോസ് സനബ്രിയ പറന്നുചാടി ഹെഡറുതിർത്തത് റയൽ ഗോളി കെയ്ലർ നവാസിനെ മറികടന്ന് വലയിലായി. തോൽവിയോടെ ഒന്നാമതുള്ള ബാഴ്സയിൽ നിന്നും ഏഴ് പോയൻറ് പിന്നിലായി ഏഴാം സ്ഥാനത്താണ് റയൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.