നദാലിന് 11ാം ബാഴ്​സലോണ ഒാപൺ കിരീടം; 401 ജയം

ബാഴ്​സലോണ: ഗ്രീസി​​െൻറ സ്​റ്റിഫാനോസ്​ സിറ്റ്​സിപാസിനെ നേരിട്ടുള്ള സെറ്റുകൾക്ക്​ തോൽപിച്ച്​ റാഫേൽ നദാൽ ത​​െൻറ കരിയറിലെ 11ാം ബാഴ്​സലോണ ഒാപൺ കിരീടം സ്വന്തമാക്കി. ഞായറാഴ്​ച നടന്ന ഫൈനലിൽ ഗ്രീക്ക്​ കൗമാരക്കാരന്​ മേൽ 6-2, 6-1 എന്ന സ്​കോറിനായിരുന്നു നദാലി​​െൻറ വിജയം.

കളിമൺ കോർട്ടിലെ നദാലി​​െൻറ 55ാം കിരീടമാണിത്​. കളിമൺ കോർട്ടിലെ തുടർച്ചയായ 44ാം സെറ്റ്​ വിജയം കൂടിയാണ്​ ഇന്ന്​ ആഘോഷിച്ചത്​. ഇതോടെ കരിയറിൽ ആകെ കിരീടനേട്ടം 77ആയി.

കഴിഞ്ഞ ദിവസം കളിമൺ കോർട്ടിലെ ത​​െൻറ 400ാം ജയം സ്വന്തമാക്കിയാണ്​ നദാൽ ഫൈനലിൽ പ്രവേശിച്ചത്​. ബെൽജിയത്തി​​െൻറ ഡേവിഡ്​ ഗോഫിനെ 6-4, 6-0ത്തിന്​ തോൽപിച്ചായിരുന്നു ഇത്​ . 2005ൽ നദാലിന്​ ശേഷം ബാഴ്​സലോണ ഒാപൺ ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്​ സിറ്റ്​സിപാസ്. 


 

Tags:    
News Summary - rafael nadal -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.