ഡോട്ട്​മുണ്ട്​ താരം സാഞ്ചോയുടെ ജഴ്​സിയണിഞ്ഞു; റാബിക്ക്​ താക്കീതും പിഴയും

മ്യൂണിക്​: വെയിൽസി​​െൻറ കൗമാരതാരം റാബി മറ്റാൻഡോക്ക്​ കിട്ടിയ ‘പണി’യായിരുന്നു കഴിഞ്ഞ ദിവസം ഇൻസ്​റ്റഗ്രാമിലെ ഫുട്​ബാൾ പ്രേമികളുടെ ചർച്ച. ബുണ്ടസ്​ ലീഗയിലെ ഷാൽക്കെയുടെ താരമായ റാബി കളിക്കൂട്ടുകാരനായ ജേഡൻ സാഞ്ചോയുടെ കളിക്കുപ്പായമിട്ടു സ്വകാര്യ പരിശീലനം നടത്തിയതാണ്​ വിവാദമായത്​. 

ഷാൽക്കെയുടെ മുഖ്യ എതിരാളികളായ ഡോട്ട്‌മുണ്ടി​​െൻറ താരമായ ജേഡൻ സാഞ്ചോയുടെ ഏഴാം നമ്പർ കുപ്പായമായിരുന്നു അണിഞ്ഞത്​. മുമ്പ്​ ഒപ്പം കളിപഠിച്ച മാറ്റാൻഡോ കാർഡിഫിലെ സ്വകാര്യ ഫിറ്റ്നസ് സ്റ്റുഡിയോയിൽ പോയപ്പോഴായിരുന്നു ജഴ്​സി അണിഞ്ഞത്​.  

അതോടെ ഡോർട്ട്‌മുണ്ടി​​​െൻറ ബദ്ധ വൈരികളായ ഷാൽക്കെ അനുകൂലികൾ റാബിയുടെ ‘കഥ കഴിച്ചു’.  സംഭവം വിവാദമാവുമെന്ന കണ്ട റാബി ഒരു ദിവസം കഴിഞ്ഞു വിശദീകരണവുമായി രംഗത്തു വന്നു. ‘അത് ഒരിക്കലും ഒരു ടീം പരിശീലനം ആയിരുന്നില്ല. സ്വന്തം വീട്ടിനടുത്തുള്ള സ്വകാര്യ ജിമ്മിൽ പോയപ്പോൾ ഇട്ട ഒരു കാഷ്വൽ കുപ്പായം മാത്രമാണ്​. ടീമിനെ അപമാനിക്കാനോ കൊച്ചാക്കാനോ ചെയ്തതുമല്ല. മാപ്പ് മാപ്പ്’ !
 

വിശദീകരണം സ്വീകരിച്ച ക്ലബ്ബ് പക്ഷേ, ചെറിയ ഒരു ശിക്ഷയും വിധിച്ചു.  അഞ്ചു അക്ക സംഖ്യ ഒരു സാമൂഹ്യ സേവാ കേന്ദ്രത്തിനു സംഭാവന ചെയ്യണം. 
അങ്ങനെ പാവം തൽക്കാലം രക്ഷപെട്ടു.

Tags:    
News Summary - Rabbi Matondo: Schalke player warned after training in Dortmund shirt with Jadon Sancho's name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.