മ്യൂണിക്: അയൽ രാജ്യങ്ങളുടെ നയതന്ത്ര ഒറ്റപ്പെടുത്തലിനിടെ ഖത്തറിെൻറ ലോകകപ്പ് ആതിഥേയത്വം ചോദ്യംചെയ്ത് ജർമനി രംഗത്ത്. ജർമൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറും ഫിഫ കൗൺസിൽ അംഗവുമായ റെയ്നാർഡ് ഗ്രിൻഡൽ ഖത്തറിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തി. ഭീകരവാദത്തെ സഹായിക്കുന്ന രാജ്യെമന്ന് സ്വന്തം അയൽക്കാർ ആരോപണമുന്നയിക്കുന്ന സാഹചര്യത്തിൽ അത്തരമൊരു രാജ്യത്ത് ലോകകപ്പ് പോലൊരു മേള നടത്തുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കണമെന്ന് റെയ്നാർഡ് പ്രസ്താവനയിൽ പറഞ്ഞു. പുതിയ രാഷ്ട്രീയ വികാസങ്ങൾ ജർമൻ സർക്കാറുമായി ചർച്ചചെയ്യും. -റെയ്നാർഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.