സി​ന്ധു മൂ​ന്നാം റാ​ങ്കി​ൽ

ന്യൂഡൽഹി: ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് പി.വി. സിന്ധു ലോക ബാഡ്മിൻറൺ റാങ്കിങ്ങിൽ മൂന്നാമതെത്തി. ഒരാഴ്ചമുമ്പ് അഞ്ചാം നമ്പറിലേക്ക് താണ സിന്ധു സിംഗപൂർ ഒാപൺ സൂപ്പർ സീരീസിൽ ക്വാർട്ടർ ഫൈനലിൽ ഇടംപിടിച്ചാണ് രണ്ടു പടി മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തിയത്. രണ്ടാഴ്ചമുമ്പ് കരിയറിലെ മികച്ച റാങ്കിങ്ങുമായി സിന്ധു രണ്ടാമതെത്തിയിരുന്നു. മുൻ ലോക ഒന്നാം നമ്പർ ആയിരുന്ന ഇന്ത്യയുടെ സൈന നെഹ്വാൾ റാങ്കിങ്ങിൽ എട്ടാമതെത്തി. കഴിഞ്ഞയാഴ്ച സൈന ഒമ്പതാമതായിരുന്നു. പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ അജയ് ജയറാം 13ാം സ്ഥാനത്ത് തുടരുന്നു. 
Tags:    
News Summary - PV Sindhu climbs to World No 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.