ഡിജോനിനെതിരെ പി.എസ്​.ജിക്ക്​ ഞെട്ടിക്കുന്ന തോൽവി

​ഡിജോനിനെതിരെ ഫ്രഞ്ച്​ ക്ലബ് പി.എസ്​.ജിക്ക്​ ഞെട്ടിക്കുന്ന തോൽവി (2-1). ലീഗ്​ മൽസരങ്ങൾ തീരാൻ രണ്ട്​ മാസം കൂടി ശേഷിക്കേ ഏറ്റവും മോശം അവസ്ഥയിലൂടെയാണ്​ പി.എസ്​.ജി കടന്നുപോകുന്നത്​.

കളിയിൽ ആദ്യം മുന്നിലെത്തിയത്​ പി.എസ്​.ജിയായിരുന്നു. 20ാം മിനുട്ടിൽ യുവതാരം എംബാപ്പ ടീമിനെ മുന്നിലെത്തിച്ചു. എന്നാൽ ഒന്നാം പകുതിയു​െട ഇഞ്ചുറി ടൈമിൽ ചോയിർ തിരിച്ചടച്ചു. 47ാം മിനിട്ടിൽ ജോണ്ടർ കാഡിസും കൂടി ഗോൾ നേടിയതോടെ പി.എസ്​.ജിയുടെ നില പരുങ്ങലിലായി. പിന്നീട്​ ഗോളടിക്കാനുള്ള ​ഫ്രഞ്ച്​ കരുത്തരുടെ ശ്രമങ്ങളൊന്നും വലയിലെത്തിയില്ല.

നിലവിൽ 27 പോയി​േൻറാടെ ലീഗിൽ ഒന്നാം സ്ഥാനത്താണ്​ പി.എസ്​.ജി. 12 പോയിൻറ്​ മാത്രമുള്ള ഡിജോൻ 18ാം സ്ഥാനത്തും.

Tags:    
News Summary - PSG suffering worst calendar year in almost a decade-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.