പാരിസ്: ഫ്രഞ്ച് ലീഗിൽ 41 മത്സരങ്ങളിൽ പരാജയമറിയാതെയുള്ള പി.എസ്.ജിയുടെ കുതിപ്പിന് സ്വന്തം മൈതാനത്ത് വിരാമം. റെന്നസാണ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ചാമ്പ്യന്മാരെ അട്ടിമറിച്ചത്. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 52ാം മിനിറ്റിൽ ബെഞ്ചമിൻ ബൗറിഗെയ്ദ് ആണ് പെനാൽറ്റിയിലൂടെ റെന്നെസിെൻറ ആദ്യ ഗോൾ നേടിയത്. 71ാം മിനിറ്റിൽ അഡ്രിയാൻ ഹുനോ വിജയഗോൾ നേടി.
സീസൺ അവസാനത്തോടെ വിരമിക്കുന്ന തിയാഗോ മോട്ടക്കും പടിയിറങ്ങുന്ന കോച്ച് ഉനായ് എംറിക്കും വീരോചിത വിടവാങ്ങൽ ഒരുക്കാനുള്ള സഹതാരങ്ങളുടെ ശ്രമങ്ങളാണ് പാർക്ക് ഡി പ്രിൻസസിൽ പരാജയപ്പെട്ടത്.
സൂപ്പർ താരം എഡിസൺ കവാനിയില്ലാതെയാണ് പി.എസ്.ജി കളിക്കാനിറങ്ങിയത്. നിലവിൽ പി.എസ്.ജിക്ക് 37 മത്സരങ്ങളിൽനിന്ന് 92 പോയൻറാണുള്ളത്. അത്രതന്നെ മത്സരങ്ങളിൽനിന്ന് 57 പോയൻറുള്ള റെന്നസ് അഞ്ചാം സ്ഥാനക്കാരായി യൂറോപ്പ ലീഗ് ബെർത്ത് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.